HOME
DETAILS
MAL
ഒടുവില്‍ സാംസങ് മടക്കാവുന്ന ഫോണ്‍ പുറത്തിറക്കുന്നു
backup
January 12 2017 | 17:01 PM
മടക്കാവുന്ന ഫോണ്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനൊരുങ്ങി സാംസങ്. ഈ വര്‍ഷം തന്നെ ഇങ്ങനൊരു ഫോണ്‍ പുറത്തിറക്കുമെന്നാണ് കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്മാര്‍ട്ട്ഫോണ്‍ വിപ്ലവത്തിനുശേഷം മറ്റൊരു പ്രധാന മാറ്റമുണ്ടാക്കാന്‍ പോകുന്ന ഇത്തരം ഫോണുകള്‍ വരുന്ന ഒന്‍പത് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ഗാലക്സി എക്സ്' എന്നു പേരിട്ടു വരുന്ന ഫോണ്‍ മടക്കി കീശയിലൊതുക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്.
ഫോണിന്റെ ഡിസ്പ്ലേ ഒ.എല്‍.ഇ.ഡി ആയിരിക്കുമെന്നതാണ് പ്രധാന പ്രത്യേകത. റോള്‍ ചെയ്യാവുന്ന ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ കഴിഞ്ഞവര്‍ഷം സാംസങ് പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."