തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു; മകരവിളക്ക് നാളെ
പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു.
നാളെയാണ് മകരജ്യോതി ദര്‍ശനം. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ഇപ്പോള്‍ ദര്‍ശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങള്‍ പേടകങ്ങളിലേക്ക് മാറ്റിയ ശേഷമാണ് ഘോഷയാത്ര തുടങ്ങിയത്. തലച്ചുമടായാണ് മൂന്ന് പേടകങ്ങളും സന്നിധാനത്ത് എത്തിക്കുന്നത്.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ ശിരസിലേറ്റുന്നത്. മകരവിളക്ക് ദിവസമായ നാളെ വൈകിട്ട് 5.30ന് ശരംകുത്തിയില്‍ എത്തിച്ചേരും.
തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധന നടത്തും. അപ്പോള്‍ മാനത്ത് മകര നക്ഷത്രം തെളിയും. പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ് തെളിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."