മണ്ണാര്‍ക്കാട് എല്‍.ഡി.എഫില്‍ ചേരിതിരിഞ്ഞ് സായാഹ്ന ധര്‍ണ
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എല്‍.ഡി.എഫില്‍ നിലനില്‍ക്കുന്ന വിഭാഗീയത മൂലം ചേരിതിരിഞ്ഞ സമരം. റേഷന്‍ വിതരണത്തിലെ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനക്കെതിരെ സംസ്ഥാന തലത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംയുക്ത പ്രതിഷേധമാണ് മണ്ണാര്‍ക്കാട് സി.പി.എം - സി.പി.ഐ ശക്തി പരീക്ഷമ കേന്ദ്രമായി മാറിയത്.
ഞായറാഴ്ച വൈകുന്നേരം കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളില്‍ വെവ്വേറെ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി. കോട്ടോപ്പാടത്ത് നടന്ന ധര്‍ണ്ണയില്‍ സി.പി.ഐ വിട്ടുനിന്നതായാണ് അറിയുന്നത്.
മണ്ണാര്‍ക്കാട് സി.പി.എം തനിച്ചാണ് നടത്തിയത്. ചില പഞ്ചായത്തുകളില്‍ ഘടകകക്ഷികള്‍ സി.പി.എമ്മിന്റെ ധര്‍ണ്ണയില്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മണ്ണാര്‍ക്കാട് മേഖലില്‍ നിലനില്‍ക്കുന്ന സി.പി.എം - സി.പി.ഐ ഭിന്നത രൂക്ഷമായതാണ് വ്യക്തമായ ചേരിതിരിവിന് ഇടയാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."