ദാരിദ്ര്യരേഖാ പരിധി പുനര്‍നിര്‍ണയിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യരേഖ പുനര്നിര്ണയിക്കാിന് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശ സമിതിയായി നീതി ആയോഗിന്റെ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തുന്നു.
രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനായാണു പുതിയ നടപടി. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷക്കാലം നീണ്ട പ്രത്യേക കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത പശ്ചാത്തലത്തിലാണു പുതിയ സമിതിയെ ഏല്പിക്കുന്നത്. ദാരിദ്ര്യരേഖ പുനര്‍നിര്‍ണയിച്ച് മുഴുവന്‍ സംസ്ഥാനങ്ങളിലെയും ദരിദ്രരെയും വിവിധ പദ്ധതികളിലൂടെ സഹായിക്കാനും രാജ്യത്തു ദാരിദ്രം ഇല്ലായ്മ ചെയ്യാനുമാണു സമിതി പദ്ധതിയിടുന്നത്.
ദാരിദ്ര്യരേഖാ വിഷയം സൂക്ഷമമായി പഠിക്കാന്‍ മാത്രം പ്രത്യേക സമിതിയെ ഉടന്‍ നിയമിക്കുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വിഭവ-സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ ഏറെ പിറകിലാണെന്നും പുതിയ നടപടിയിലൂടെ ഇതിനു പരിഹാരം കാണാനാണു ശ്രമമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സമിതിയെ സര്‍ക്കാര്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.
2015ല്‍ നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗാരിയായുടെ നേതൃത്വത്തില്‍ രാജ്യത്തെ ദാരിദ്ര പ്രശ്നത്തെ കുറിച്ചുപഠിച്ചു പരിഹാരം കാണാന്‍ നിയമിച്ച പ്രത്യേക കര്‍മസേന ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു പരിഹാരവും കണ്ടെത്തിയില്ലെന്നാണു വിലയിരുത്തല്‍. സമിതിക്കു ദാരിദ്ര്യരേഖ പുനര്നിര്ണയിക്കാനുമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."