HOME
DETAILS
MAL
ബോംബ്: ഇറ്റലിയിലെ ഫാഷന്‍ ചന്തയിലുള്ളവരെ ഒഴിപ്പിച്ചു
backup
January 14 2017 | 03:01 AM
ഫ്ളോറന്‍സ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്കേസ് ബോംബാവുമെന്ന സംശയത്തില്‍ ഫാഷന്‍ ചന്തയിലുള്ളവരെ ഒഴിപ്പിച്ചു. പിറ്റി ഉഒമോ രാജ്യാന്തര വ്യാപാര ചന്തയിലായിരുന്നു നാടകീയമായ രംഗങ്ങള്‍. സംശയം തോന്നിയ വസ്തു കണ്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ബോംബ് നിര്‍വീര്യമാക്കുന്ന വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി സ്യൂട്ട്കെയ്സ് പരിശോധിച്ചു നശിപ്പിച്ചു. കടലാസുകള്‍ മാത്രമാണ് സ്യൂട്ട്കെയ്സില്‍ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഗോള പ്രശസ്തമായ രാജ്യാന്തര വ്യാപാര ചന്തയില്‍ പുരുഷന്മാര്ക്കുള്ള ഫാഷന്വസ്ത്രങ്ങളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."