HOME
DETAILS
MAL
മയക്കുമരുന്ന് കൈവശംവച്ച കേസ്: പത്തുവര്‍ഷം തടവും പിഴയും
backup
January 14 2017 | 04:01 AM
കോഴിക്കോട്: മയക്കുമരുന്ന് കൈവശംവച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മാങ്കാവ് തളിക്കുന്ന് പറമ്പ് വള്ളിക്കാട് മീത്തല്‍ സവാദി(39)നെയാണ് വടകര നാര്‍കോട്ടിക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 1.370 കിലോഗ്രാം ബ്രൗണ്‍ഷുഗറുമായി പ്രതിയെ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സെപെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറായിരുന്ന എം.എസ് വിജയനാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റൊരു പ്രതിയെ പിടികൂടാത്തതിനാല്‍ ഭാഗികമായി വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."