HOME
DETAILS

രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍

  
backup
January 15 2017 | 09:01 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a%e0%b4%a4

"സാംസ്‌കാരിക രംഗത്ത് നില്‍ക്കുന്നവര്‍ക്കെതിരേയുള്ള കടന്നാക്രമണം നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്. എഴുത്തുകാരും കലാകാരന്മാരും വിദ്യാര്‍ഥികളും മതരംഗത്തുള്ളവരും രാഷ്ട്രീയക്കാരും ഒന്നിച്ചുനിന്ന് ഈ മഹാവിപത്തിനെതിരേ പ്രതികരിക്കേണ്ടിയിരിക്കുന്നു"

രാജ്യസ്‌നേഹത്തിന് ആളുകള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കുന്ന തിരക്കിലാണ് ഫാസിസ്റ്റുകള്‍. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ കലാകാരന്‍മാരും എഴുത്തുകാരും എ.ടി.എമ്മിന് മുന്‍പില്‍ നോട്ടിനു ക്യൂ നിന്നതുപോലെ ക്യൂ നില്‍ക്കുമെന്നാണ് ഇവര്‍ വ്യാമോഹിക്കുന്നത്.
ചലച്ചിത്ര സംവിധായകന്‍ കമല്‍ രാജ്യംവിട്ട് പാകിസ്താനില്‍ പോകണമെന്നാണു പുതിയ സംഘപരിവാര തിട്ടൂരം. കമല്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണം എന്ന് തിരുവനന്തപുരത്തെ ചലച്ചിത്രവേദിയില്‍ പറയുകയാണു ചെയ്തത്. എന്നിട്ടും കമലിന്റെ വീടിനുമുന്നില്‍ കമാലുദ്ദീനേ... എന്നു നീട്ടിവിളിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ വളരെ നിന്ദ്യമായ രീതിയില്‍ പ്രകടനം നടത്തുകയുണ്ടായി. ഇപ്പോഴിതാ കമല്‍ പാകിസ്താനിലേക്കു പോകട്ടെ എന്ന് ചിലര്‍ ആക്രോശിക്കുന്നു.


നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ അനുയായികള്‍ അത് ആഘോഷിച്ചത് ലോകപ്രശസ്ത എഴുത്തുകാരനായ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്കു വണ്‍വേ ടിക്കറ്റ് അയച്ചുകൊടുത്തുകൊണ്ടായിരുന്നു.( ജ്ഞാനപീഠം ലഭിച്ച ഈ വലിയ എഴുത്തുകാരന്റെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണിവര്‍)ഇവരുടെ തൃശൂലങ്ങളില്‍ ചിന്തകന്‍മാരുടെയും എഴുത്തുകാരുടെയും ചോരത്തുള്ളികള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നരേന്ദ്ര ബോല്‍ക്കറെയും ഗോവിന്ദ പന്‍സാരെയെയും കൊന്നവരാണു വലിയ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരേ അവരുടെ അസഹിഷ്ണുത തുടരുന്നത്. കല്‍ബുര്‍ഗിക്കൊക്കെ എതിരേ ഉയര്‍ത്തിയ അസഹിഷ്ണുതയുടെ വാള്‍ അവര്‍ ഇപ്പോഴും താഴെവച്ചിട്ടില്ല.


കമലിനെതിരേ മാത്രമല്ല ഈ ആക്രോശം. ഷാരൂഖ്ഖാനും ആമിര്‍ഖാനുമൊക്കെ ദേശദ്രോഹികളാണെന്നു ഫാസിസ്റ്റുകള്‍ പറഞ്ഞിട്ടുണ്ട്. ടാഗോറിന്റെ ദേശീയഗാനത്തെ തള്ളിപ്പറഞ്ഞ് ജനഗണമനയുടെ കുറ്റങ്ങള്‍ വിളിച്ചുപറഞ്ഞ ടീച്ചര്‍മാരുടെ ശിഷ്യന്മാരാണ് ഇന്നു ദേശീയതയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചും സംസാരിക്കുന്നത്.


ഫ്രിഡ്ജില്‍ ഗോമാംസം സൂക്ഷിച്ചു എന്നു പറഞ്ഞ് ഒരു ഇന്ത്യന്‍ സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്ന ഫാസിസ്റ്റുകളാണ് അതിര്‍ത്തിയിലെ ജവാന്‍മാരെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും ഓരിയിടുന്നത്. ഇവര്‍ പ്രചരിപ്പിക്കുന്നത് മതവിദ്വേഷമാണ്. ദേശീയതയും രാജ്യസ്‌നേഹവുമല്ല. മുസോളിനിയും ഹിറ്റ്‌ലറും കൂട്ടുപിടിച്ചത് തീവ്രദേശീയതയെയും തീവ്ര രാജ്യസ്‌നേഹത്തെയുമായിരുന്നു. കമലിനോട് പാകിസ്താനിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍ കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം എന്ന ഫേസ്ബുക്ക് പോസ്റ്റ് അര്‍ഥവത്താണ്.
ഇന്ത്യന്‍ ദേശീയ സമരങ്ങളിലൊന്നും സംഘപരിവാര്‍ കക്ഷികളുണ്ടായിരുന്നില്ല. ഹിന്ദുമഹാസഭയും ആര്‍.എസ്.എസുമെല്ലാം സൈമണ്‍ കമ്മിഷനെ തള്ളിപ്പറഞ്ഞു കൊളോണിയല്‍ വിരുദ്ധ സമരത്തില്‍നിന്നു വിട്ടുനിന്നവരാണ്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെക്ക് മീററ്റില്‍ പ്രതിമ പണിഞ്ഞവര്‍ക്ക് ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും സംസാരിക്കാന്‍ അര്‍ഹതയില്ല.


ഇന്ത്യാ മഹാരാജ്യം ആരുടെയും കുത്തകയല്ല. ഇത് ആര്‍ക്കെങ്കിലും സ്ത്രീധനമായി കിട്ടിയ വകയല്ല. ഇവിടെ ജനിച്ചു വളര്‍ന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആരും വളര്‍ന്നിട്ടില്ല. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുറഹ്്മാന്‍ സാഹിബിന്റെ ജന്മദേശമായ കൊടുങ്ങല്ലൂരില്‍നിന്നാണ് കമല്‍ വരുന്നത്. അദ്ദേഹത്തെ മതേരത്വം ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല.


കേവലം മുപ്പതു ശതമാനം വോട്ട് നേടി അധികാരത്തില്‍ വന്നവരാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. പ്രതിപക്ഷം ഭിന്നിച്ചുനിന്നതുകൊണ്ടാണ് ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വന്നത്. പുറത്തുനില്‍ക്കുന്നവരത്രെയും ശത്രുക്കളായി കണ്ടാണ് ഇന്ന് അധികാരം കൈയാളുന്നതിവര്‍.
വംശീയ വിദ്വേഷത്തിന്റെയും സാമുദായിക വിഭജനത്തിന്റെയും പാത ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്വീകരിക്കരുത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുകയാണു വേണ്ടത്. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നേരിടുകയാണ് ജനാധിപത്യമര്യാദ.


സാംസ്‌കാരിക രംഗത്ത് നില്‍ക്കുന്നവര്‍ക്കെതിരേയുള്ള കടന്നാക്രമണം നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്. എഴുത്തുകാരും കലാകാരന്മാരും വിദ്യാര്‍ഥികളും മതരംഗത്തുള്ളവരും രാഷ്ട്രീയക്കാരും ഒന്നിച്ചുനിന്ന് ഈ മഹാവിപത്തിനെതിരേ പ്രതികരിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം ഒരു കരുത്തന്‍ വിത്താണ്.
ഒരു മഹാപ്രസ്ഥാനത്തിന്റെ മണ്ണില്‍
വിതയ്‌ക്കേണ്ട വിത്ത്.
ഞാനും ഇവിടെത്തന്നെ
ജനിച്ചവനാണ്.
എനിയ്ക്കും നിങ്ങളെപ്പോലെ സ്വതന്ത്രനാകണം.
-(ലാങ്‌സറ്റണ്‍ ഹ്യൂസിന്റെ
ഒരു കവിതയില്‍നിന്ന്)





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  2 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  2 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago