കാലം തെറ്റി പുഷ്പങ്ങള്‍ പൂക്കുന്നത് കാലാവസ്ഥ വ്യതിയാനമെന്ന് പഠന റിപ്പോര്‍ട്ട്
ഒലവക്കോട്: കാലം തെറ്റി സസ്യങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാലാവസ്ഥ മാറ്റുന്നതിന്റെ സൂചനയെന്ന് കാലാവസ്ഥ വിദ്ഗധര്‍.
വിഷുക്കാലത്ത് സാധാരണ പൂക്കാറുള്ള കണിക്കൊന്നകള്‍ പൂത്തലയുന്നതും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൂവിടേണ്ട പ്ലാവുകളില്‍ ചക്കകള്‍ പാകമായി നില്‍ക്കുന്നതും കാലാവസ്ഥ മാറുന്നതിന്റെ സൂചനയാണ് പ്രകൃതിയിലൂടെ നല്‍കുന്നതെന്നാണ് കാലാവസ്ഥ വിഗ്ദധരുടെ നിഗമനം. അതോടൊപ്പം വരുന്ന വേനല്‍ക്കാലം വറുതിയുടേതെന്നാണ് മുന്നറിയിപ്പ് കൂടിയാണ് ഇത്തരം ക്കാഴ്ചകള്‍ നല്‍കുന്നത്.
മാര്‍ച്ച,് ഏപ്രില്‍ മാസങ്ങളിലെ കടും വേനലില്‍ പുവിടേണ്ട കണിക്കൊന്നയും മറ്റും ഡിസംബര്‍ മാസത്തില്‍ പൂവിട്ട സംഭവം വരുന്ന വേനല്‍ക്കാലത്തിന്റെ കാഠിന്യം വലുതാണെന്ന സൂചനയാണു നല്‍കുന്നതെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.
മാര്‍ച്ച് മാസത്തിലുണ്ടാകേണ്ട ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
താപനില അനുസരിച്ചാണ് വൃക്ഷങ്ങളും സസ്യങ്ങളും പൂക്കാനും കായ്ക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മാര്‍ച്ചിലെ ചൂട് ഇപ്പോള്‍ അനുഭവപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനനുസരിച്ച് കണിക്കൊന്നയും പ്ലാവുമൊക്കെ പൂവിടുന്നു. വേനല്‍ അതിന്റെ കാഠിന്യത്തില്‍ നില്‍ക്കുന്ന ഏപ്രില്‍ -മെയ് മാസങ്ങളിലെ ചൂട് ഇതിനേക്കാള്‍ ഭീകരമായിരിക്കുമെന്നും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പറയുന്നു. സംസ്ഥാനത്ത് പതിവായി കിട്ടുമായിരുന്ന ഇടവപ്പാതിയിലും, തുലാവര്‍ഷത്തിലും കിട്ടുന്ന മഴയില്‍ വന്‍കുറവാണ് വന്നിട്ടുള്ളത്. തുലാവര്‍ഷത്തില്‍ സംസ്ഥാനത്തു 75 ശതമാനം കുറവാണ് ഈ സീസണില്‍ അനുഭവപ്പെട്ടത്.
ഇതിനിടയില്‍സംസ്ഥാനത്ത് നിന്ന് ഒരു സൂര്യാഘാത മരണവും റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വേനലിനെതിരെ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ ഉയരുമെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
സംസ്ഥാനത്ത് ഭുഗര്‍ഭ ജലനിരപ്പും അതിഭീകരമായ അവസ്ഥയിലേക്കു താഴ്ന്നു കൊണ്ടിരിക്കുകയാണ്. മഴക്കുറവുമൂലം ഡിസംബര്‍ മാസത്തോടെ കിണറുകള്‍ വറ്റിത്തുടങ്ങിയതിനു പിന്നാലെയാണു ഭൂഗര്‍ഭ ജലനിരപ്പിലും വന്‍കുറവു അനുഭവപ്പെട്ടു തുടങ്ങിയത്. ഭൂഗര്‍ഭ ജലനിരപ്പ് ഏകദേശം രണ്ടടിയോളം താഴ്ന്നതായി ഭൂജലവകുപ്പു അധികൃതര്‍ വ്യക്തമാക്കി.
ജനുവരിയിലൂം ഈ കാലവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ നാലടിയോളം ജലനിരപ്പു താഴുമെന്നും അധികൃതര്‍മുന്നറിയിപ്പ് നല്‍കുന്നു. മഴപെയ്യുമ്പോള്‍ മണ്ണില്‍ ശേഖരിക്കുന്ന ജലമാണ് കിണറുകളിലൂടെ ലഭിക്കുന്നത്. ഭൂഗര്‍ഭജലം ഭൂമിക്കടിയിലെ പാറകളിലും മറ്റും ശേഖരിക്കപ്പെടുന്നതാണ്. വേനല്‍ മൂലം മണ്ണിലെ ജലം നീരാവിയായി പോയാലും ഭൂഗര്‍ഭജലത്തിനു വലിയ കുറവുവരുന്നതല്ല. പക്ഷേ ഇപ്പോള്‍ സാഹചര്യം അങ്ങനെയല്ല. മണ്ണിലെ ജലം ഏകദേശം നഷ്ടപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലമായാണു കിണറുകള്‍ ഭൂരിഭാഗവും വറ്റിയത്.
ഈ നില ഇങ്ങനെ തുടരുകയാണെങ്കില്‍ വരുന്ന ജനുവരിയോടെ ഭൂഗര്‍ഭ ജലനരിപ്പിന് കുറവുണ്ടാകുകയും അതുവഴിയുള്ളജലവിതാനത്തെ ബാധിക്കുകയും ചെയ്യും. ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവു വരുന്നതോടെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ജലക്ഷാമം ഇപ്പോള്‍ കരുതുന്നതിലും രൂക്ഷമാകുമെന്നാണ് വാദം.
വരുന്ന വേനലിന്റെ കാഠിന്യം മുന്‍കൂട്ടിക്കണ്ടു വേണ്ട നടപടികള്‍ സ്വീകരിക്കാത്തപക്ഷം സംസ്ഥാനം ഇത് വരെ കണ്ട രൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും നേരിടുകയെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."