HOME
DETAILS

ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  
backup
January 17, 2017 | 10:50 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6

 

കോഴിക്കോട്: 'ഹെല്‍ത്തി കേരള' കാംപയിനിന്റെ ഭാഗമായി ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും പ്രൊഡക്ട് ആക്ട് പ്രകാരം പിടികൂടി. വിവിധ ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
83 ടീമുകളായി 244 ജീവനക്കാര്‍ 1286 കടകളും 83 ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളും പരിശോധിച്ചു. ഇതില്‍ 316 കടകളിലും അഞ്ച് ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലും നോട്ടിസ് നല്‍കുകയും 160 പേരില്‍ നിന്നായി 31400 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കോര്‍പറേഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പത്രസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റര്‍ ചുറ്റളവിലുള്ള കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍ സരിത, അഡിഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി നേതൃത്വം നല്‍കി.
മുക്കം മുനിസിപ്പാലിറ്റിയില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ. രവികുമാറിന്റെയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളില്‍ ഡോ. ഡി.എം.ഒ ഡോ. ജീജ എം.പിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പുകയില ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി പരിശോധന ഊര്‍ജിതമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ് ക്രീമിനെച്ചൊല്ലി തർക്കം; അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് തല്ലിയൊടിച്ച മകൾ പിടിയിൽ

crime
  •  18 minutes ago
No Image

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരത്തെ തന്നെ സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു;യു.എസ് സുരക്ഷാ ഗ്രൂപ്പ് റിപ്പോര്‍ട്ട്

National
  •  22 minutes ago
No Image

സഞ്ജുവിനും ഇഷാനും പരീക്ഷണം: പരമ്പര പിടിക്കാൻ ഇന്ത്യ, ജീവൻമരണ പോരാട്ടത്തിന് കിവീസ്; രണ്ടാം ടി20 ഇന്ന് റായ്പൂരിൽ

Cricket
  •  35 minutes ago
No Image

മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളായ പ്രവാസികള്‍ക്ക് തിരിച്ചടി; ബഹ്‌റൈന്‍ ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണ്ണം; ഇനി 100% സ്വദേശി നഴ്‌സുമാരും ഡോക്ടര്‍മാരും

bahrain
  •  35 minutes ago
No Image

എം.ടിയെ തേജോവധം ചെയ്യുന്നു; വിവാദ പുസ്തകം പിൻവലിക്കണമെന്ന് മക്കൾ; നിയമനടപടിയെന്ന് മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  an hour ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  2 hours ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  2 hours ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  2 hours ago