പിണറായി വിജയന് ജനങ്ങളുമായി ഹൃദയബന്ധമില്ല: പി.എം സാദിഖലി
തൃശൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറം ജനങ്ങളുമായി യാതൊരു ഹൃദയബന്ധവുമില്ലാത്ത പിണറായി വിജയനെപോലുള്ള മുഖ്യമന്ത്രിയെ കേരളം ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു.
റേഷന്‍-പെന്ഷന് അട്ടിമറിക്കും പൊലിസ് രാജിനുമെതിരെ മുസ്ലിംയൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തൃശൂര്‍ കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുഖ്യമന്ത്രി എല്ലാവരുടേതുമാണെന്ന തോന്നല്‍ ജനങ്ങള്ക്കിതേവരെ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കുപകരം പിണറായി വിജയന് മുഖ്യമന്ത്രിയാകുമ്പോള്‍ കരുത്തന് ഇമേജിലാണ് ജനങ്ങള്‍ പ്രതീക്ഷവെച്ചത്. സാധാരണക്കാരില്‍ സാധാരണക്കാരായ അനേകം പേരുടെ ജീവിതമാണ് പിണറായി സര്‍ക്കാര്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. പെന്ഷന്, റേഷന്‍ വിതരണം തകര്‍ന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ജനകീയ മുഖവും നഷ്ടപ്പെട്ടതായി സാദിഖലി പറഞ്ഞു. യൂത്ത് ലീഗ് സമരം കച്ചവട,വ്യവസായ മാഫിയാസംഘങ്ങള്‍ക്ക് വേണ്ടിയല്ല. നിത്യജീവിതത്തില്‍ കഷ്ടപാടനുഭവിക്കുന്ന അവശ ജനവിഭാഗങ്ങള്ക്കുവേണ്ടിയാണ്.
ജനങ്ങളുടെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഉമ്മന്‍ചാണ്ടിയെ നന്ദിയോടെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും അദേഹം കൂട്ടിചേര്‍ത്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്, ട്രഷറര്‍ എം.പി കുഞ്ഞിക്കോയതങ്ങള്‍, ജില്ലാ സെക്രട്ടറി എം.എ റഷീദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ഹമീദ്, പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫലി, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എ പുരുഷോത്തമന്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ആര്.എം മനാഫ്, നൗഷാദ് തെരുവത്ത്, ബി.വി.കെ മുസ് തഫ തങ്ങള്‍, വി.പി മന്‍സുറലി, നൗഷാദ് തളിക്കുളം, ആര്.കെ സിയാദ്, അഷ്ക്കര്‍ കുഴിങ്ങര, ടി.കെ ഉസ്മാന്, ഇ.ബി നിയാസ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍ സ്വാഗതവും ട്രഷറര്‍ പി.എം മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."