റബര്‍ വിളവെടുപ്പ് പരിശീലനം മാറ്റി
കോട്ടയം: റബര്‍ബോര്‍ഡ് 2017 ജനുവരി 17, 18 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റബറിന്റെ ശാസ്ത്രീയ വിളവെടുപ്പിനെക്കുറിച്ചുള്ള പരിശീലനപരിപാടി 2017 ജനുവരി 23, 24 തീയതിയിലേക്ക് മാറ്റി.
വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികള്‍, ഉത്തേജകൗഷധപ്രയോഗം എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി. പരിശീലനഫീസ് 800 രൂപ (15 ശതമാനം സേവനനികുതി പുറമെ). പട്ടികജാതി- പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബര്‍ ഉത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യത്തിന് ദിനംപ്രതി 250 രൂപ അധികം നല്‍കണം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (ൃേമശിശിഴ@ൃൗയയലൃയീമൃറ.ീൃഴ.ശി) റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലന ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ ഡിമാന്റ് ഡ്രാഫ്റ്റ് അക്കൗണ്ട്ട്രാന്‍സ്ഫറായോ അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353325.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."