ബണ്ട് തകര്‍ത്തു: പുത്തന്‍ചിറ ഉപ്പുവെള്ള ഭീഷണിയില്‍
മാള: പുത്തന്‍ചിറയില്‍ ബണ്ട് തകര്‍ത്തതായി കണ്ടെത്തി. പുത്തന്‍ചിറ പഞ്ചായത്ത് പിണ്ടാണി മേയ്ക്കാളി തോട്ടിലെ ബണ്ടാണ് തകര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രദേശം ഉപ്പുവെള്ള ഭീഷണിയിലായി. 2014ല്‍ 6,89,000 രൂപ ചെലവഴിച്ച് കരിങ്ങാച്ചിറ പേന്തുരുത്തില് ഉപ്പുവെള്ളം തടയുന്നതിന് പഞ്ചായത്ത് തടയണ നിര്‍മ്മിച്ചിരുന്നു. കാര്‍ഷിക മേഖലയായ പ്രദേശത്തെ കുടിവെള്ള സ്രോതസുകളില്‍ ഉപ്പ് കലരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബണ്ട് നിര്‍മിച്ചത്. ഇതോടെ സമീപപ്രദേശത്തെ നൂറുകണക്കിന് വീട്ടുകാരാണ് ഉപ്പുവെള്ള ഭീഷണിയിലായത്.
തടയണ തകര്‍ത്തത് വിളഞ്ഞ വയലുകളില്‍ വെള്ളം കയറാതിരിക്കാനാണെന്ന് സൂചനയുണ്ട്. അതേ സമയം വേലിയേററ സമയത്ത് വര്‍ധിച്ചതോതില്‍ ഉപ്പു ജലം കയറാന്‍ ഇത് കാരണമാകും. ഇതിന് പരിഹാരം കാണാതെ ബണ്ട് തകര്‍ത്ത നടപടിക്കെതിരെ ജന രോഷം ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബണ്ട് തുറന്ന വരെ കണ്ടെത്തി ബണ്ട് പുനര്‍ നിര്മിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. ബണ്ട് പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാവശ്യമുയര്ന്നിട്ടുണ്ട്. പുത്തന്‍ചിറ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളിലെ താമസക്കാര്‍ പഞ്ചായത്തിന് ഈ ആവശ്യം ഉന്നയിച്ച് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."