തൊഴിലുറപ്പ് കൂലിയായി 306 കോടി ലഭിച്ചു; ഇനി കിട്ടാനുള്ളത് നൂറ് കോടിയിലേറെ
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുള്ള കൂലി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 306.77 കോടി രൂപ കേരളത്തിനു ലഭിച്ചു.
ഡിസംബര്‍ ഏഴിനാണ് ഈ തുക കേന്ദ്രം കേരളത്തിന് കൈമാറിയത്. തൊഴിലാളികളുടെ കൂലിയായി ഇത്രയും തുക കിട്ടിയെങ്കിലും കേരളത്തിന് ഇനിയും 100 കോടിയിലധികം രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 വരെ തൊഴിലാളികള്‍ ജോലി ചെയ്ത കൂലിയാണ് ലഭിച്ചത്.
തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഭരണ ചെലവിനുള്ള പണവും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. അതും നിര്‍മാണ സാമഗ്രികള്‍ക്കായി ചെലവഴിച്ച തുകയും ഇനി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാനുണ്ട്. മാത്രമല്ല നവംബറിനു ശേഷമുള്ള തൊഴിലാളികളുടെ കൂലിയും ചേര്‍ത്ത് 105.27 കോടി രൂപ കേരളത്തിന് ഇനിയും ലഭിക്കാനുണ്ട്.
കഴിഞ്ഞ ഓണത്തിനു ശേഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കേന്ദ്രത്തില്‍നിന്നു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."