ജെല്ലിക്കെട്ട് നിരോധനം: ഓര്‍ഡിനനല്‍സ് പുറത്തിറക്കുമെന്ന് പനീര്‍സെല്‍വം
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും നിയമോപദേശം തേടുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് രണ്ടു ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെന്നാണ് കരുതുന്നതെന്നും പനീര്‍സെല്‍വം പറഞ്ഞു. ഓര്‍ഡിനന്‍സ് കേന്ദ്രം അംഗീകരിക്കുന്നതോടെ തമിഴ് ജനത പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ഓര്‍ഡിനന്‍സ് സംബന്ധിച്ച് നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട് നിരോധനത്തില്‍ ഇടപെടമെണന്നാവശ്യപ്പെട്ട് ഇന്നലെ പ്രധാനമന്ത്രിയുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നാണ് മോദി അറിയിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ ചെന്നൈയില്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്രക്ഷോഭം ഇന്നും ശക്തമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."