മനുഷ്യജാലിക സന്ദേശയാത്ര നടത്തി
പെരുമ്പാവൂര്‍: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി 26ന് എസ്.കെ.എസ്.എസ്.എഫ് മാറംപള്ളിയില്‍ സൃഷ്ടിക്കുന്ന മനുഷ്യജാലികയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യജാലിക സന്ദേശയാത്ര നടത്തി.
മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാമില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര മാടവന മന്‍സൂര്‍ ഹാജി ജാഥാ ക്യാപ്റ്റനും എസ.്‌കെ.എസ.്എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങള്‍ക്കും വൈസ് ക്യാപ്റ്റനും സ്വാഗതസംഘം ചെയര്‍മാനുമായ ബി.എച്ച് അബ്ദുല്‍ നാസറിനും പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
രാവിലെ 8.30 ആരംഭിച്ച സന്ദേശയാത്ര വൈകിട്ട് ചെമ്പറക്കിയില്‍ സമാപിച്ചു. മുപ്പതോളം കേന്ദ്രങ്ങളില്‍ സന്ദേശയാത്ര പര്യടനം നടത്തി. ചെമ്പറക്കിയില്‍ നടന്ന സമാപന സമ്മേളനം മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രഭാഷകന്‍ തടിക്കാട് സഈദ് ഫൈസി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന-സമാപന സമ്മേളനങ്ങളിലും വിവിധ സ്വീകരണ കേന്ദ്രങ്ങളിലും ബുഖാരി ഫൈസി കണിയാപുരം, അഷ്‌റഫ് ലബ്ബ ദാരിമി ആലപ്പുഴ, നൗഷാദ് ഫൈസി പട്ടിമറ്റം, നിസാര്‍ ബാഖവി കുമ്മനോട്, അബ്ദുല്‍ അസീസ് ബാഖവി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എ മുസ്തഫ കമാല്‍, ട്രഷറര്‍ മുട്ടം അബ്ദുല്ല, ഭാരവാഹികളായ യൂസുഫ് ഹാജി കടവില്‍, കെ.എം. അബ്ദുല്‍ അസീസ്, എ.എം. ബഷീര്‍, എം.എ മുഹമ്മദ് കുഞ്ഞാമി, ടി.എച്ച്. സെയ്തു, എം.ഇ. അഹ്മദ്, റിയാസ് ഫൈസി കാനാംപറമ്പ്, അനസ് താഴത്താന്‍, മനാഫ് ചെറുവേലിക്കുന്ന്, പി.എച്ച് ഇബ്രാഹിംകുട്ടി റഷാദി, നൗഫല്‍ കുട്ടമശ്ശേരി, കുഞ്ഞുമുഹമ്മദ് മൗലവി കാരാംപറമ്പ്, അസീസ് കളപ്പോത്ത്, സിദ്ദീഖ് മോളത്ത്, ഹസൈനാര്‍ വടക്കനേത്തില്‍, അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, പെരുമ്പാവൂര്‍ മേഖല പ്രസിഡന്റ് അബ്ദുല്‍ റഷീദ് ഫൈസി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹുദവി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ സിയാദ് ചെമ്പറക്കി എന്നിവര്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."