സഊദിയില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പിടിയിലായത് 19 ഇന്ത്യക്കാര്‍
റിയാദ്:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിടിയിലായത് നാല്പതു രാജ്യങ്ങളിലുള്ള തീവ്രവാദികളാണെന്നു സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 19 പേര് ഇന്ത്യക്കാരാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭീകരവാദികളുടെ വിവരങ്ങള്‍ അടങ്ങുന്ന കമ്മ്യൂണിക്കേഷന്‍ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഊദിയടക്കം നാല്പതു രാജ്യങ്ങളില്‍ നിന്നായി 5,085 പേരാണ് രാജ്യത്തെ അഞ്ചിടങ്ങളിലെ ഇന്റലിജന്‍സ് ജയിലുകളില്‍ കഴിയുന്നത്.
ഇവരില്‍ ചിലര്‍ ഇപ്പോഴും ചില കേസുകളില്‍ അന്വേഷണ പരിധിയിലും മറ്റു ചിലര്‍ വിധി കാത്തു കഴിയുന്നവരും മറ്റു ചിലര്‍ വിധിക്കു ശേഷം ശിക്ഷ അനുഭവിക്കുന്നവരുമാണ്. തീവ്രവാദ കേസുകളില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത് സ്വദശികളെയാണ്. 4,254 സഊദികളാണ് ജയിലുകളിലുള്ളത്. 282 യമന്‍ പൗരന്മനാരും 218 സിറിയന്‍ പൗരന്മാരുമാണ് തൊട്ടു പിന്നിലുള്ളത്. ഈജിപ്ത് (57) സുഡാന് ( 29) ഫലസ്തീന് ( 21) സൊമാലിയ (7), ഇറാഖ് (5), ലബനോന്‍ (3), ഖത്തര്‍, യു എ ഇ, മൊറോക്കോ, മൗറിത്താനിയ (2), ജോര്‍ദ്ദാന്‍ (19), ബഹ്റൈന്‍ (10), ലിബിയ, നൈജീരിയ (1) എന്നിങ്ങനെയാണ് അറബ് രാജ്യങ്ങളിലുള്ള പൗരന്മാരുടെ കണക്കുകള്‍.
കൂടാതെ അമേരിക്ക (3), ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ, ചൈന (1), ഫിലിപ്പൈന്‍സ് (3), ഇന്ത്യ(19), പാകിസ്ഥാന് (68), ഇറാന് (6), അഫ്ഗാനിസ്ഥാന് (7), തുര്‍ക്കി (4 ), ബംഗ്ളാദേശ് (4), കിര്‍ഗിസ്ഥാന്‍ (1), ചാഡ് (17), എത്യോപ്യ (3), നൈജീരിയവ(4), മാലി (2), അംഗോള, ബുര്‍കിന, ഫാസോ, സൗത്ത് ആഫ്രിക്ക (1) ഈനീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തീവ്രവാദ കേസില്‍ വിവിധ ജയിലുകളില്‍ ഉള്ളവര്‍. കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിലൂടെ കുറ്റവാളികള്‍ക്ക് അവരുടെ കുടുംബവുമായി ഓഡിയോ വഴി ബന്ധപ്പെടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."