മത്സരവേദികളില്‍ തളച്ചിടരുത് കലയെ
?അറിയപ്പെടുന്ന നര്‍ത്തകിയായിട്ടും എന്തു കൊണ്ടാണു ശിഷ്യര്‍ കലോത്സവ വേദിയില്‍ എത്താത്തത്
=അതിനു കാരണം, മത്സരങ്ങള്‍ പ്രതിഭകളുടെ അളവുകോലല്ല എന്നതാണ്. വളരെ നാളുകള്‍ കൊണ്ട് കഷ്ടപ്പെട്ടു പഠിച്ചെടുക്കേണ്ടതാണ് ഓരോ നൃത്തയിനവും. അതു വേദിയില്‍ അവതരിപ്പിക്കുന്നതിനും ആ തരത്തിലുള്ള ഗൗരവവവും തയാറെടുപ്പും വേണം. വേഷമണിഞ്ഞു മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വേദിയിലെത്തുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് ഉന്‍മേഷത്തോടെ നൃത്തം അവതരിപ്പിക്കാനാക്കുക. കേരളത്തില്‍ മത്സരത്തിന്റെ മറവില്‍ കല ഒരു വലിയ ഇന്‍ഡസ്ട്രിയായി വളര്‍ന്നു കഴിഞ്ഞു. എന്തായാലും ഞാനതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നില്ല. 'ദീക്ഷ' എന്ന എന്റെ കളരിയില്‍ എന്തായാലും മത്സരത്തിനു സ്ഥാനമില്ല. മത്സരത്തിനു വേണ്ടിയല്ലാതെതന്നെ ഒരുപാടു നല്ല കഴിവുള്ള കുട്ടികള്‍ എന്റെ അടുത്തു വരുന്നുണ്ട്.
?മത്സരങ്ങള്‍ക്കു ശേഷം സാധാരണനിലയില്‍ നൃത്തപരിപാടികളുമായി മുന്നോട്ടു പോവുകയല്ലാതെ പിന്നീട് ഈ മേഖലയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നാണ് പലരുടെയും ധാരണ. അത് എത്രത്തോളം ശരിയാണ്. ഈ മേഖലയിലെ ഉപരിസാധ്യകള്‍ എന്തൊക്കെയാണ്.
=ഒരു പാടുണ്ട്. എല്ലാറ്റിനും താല്‍പര്യവും അന്വേഷണത്വരയും വേണമെന്നു മാത്രം. ആരും ഒന്നും കൊണ്ടുതരില്ല. ഞാന്‍ തന്നെ മോഹിനിയാട്ടത്തില്‍ റിസര്‍ച്ച് ചെയ്ത വ്യക്തിയാണ്. മോഹിനിയാട്ടത്തിന്റെ തനത്‌വല്‍ക്കരണത്തില്‍ കാവാലത്തിന്റെ സംഭാവനകള്‍ എന്നതായിരുന്നു ഗവേഷണ വിഷയം. മോഹിനിയാട്ടത്തില്‍ സ്വാതിതിരുനാള്‍, മഹാകവി വള്ളത്തോള്‍ എന്നിവരോടൊപ്പമോ അതിലേറെയോ സംഭാവന നല്‍കിയ വ്യക്തിത്വമാണു കാവാലത്തിന്റേത്. മോഹിനിയാട്ടത്തിനു മാത്രമായി നൂറ്റി ഇരുപതോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
?സയന്‍സ് പഠിച്ച താങ്കള്‍ സംസ്‌കൃത സാഹിത്യത്തില്‍ ഡിഗ്രിക്കു ചേരാനുണ്ടായ സാഹചര്യം
=നാട്യശാസ്ത്രമടക്കമുള്ള പൗരാണിക നാട്യഗ്രന്ഥങ്ങള്‍ എല്ലാം സംസ്‌കൃതത്തിലാണെന്നതും ഈ ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനത്തിന് സംസ്‌കൃതം അത്യാവശ്യമാണെന്ന ഗുരു വിനിതാ നെടുങ്ങാടിയുടെ ഉപദേശവും തുടര്‍ പഠനം സംസ്‌കൃതത്തിലാക്കാന്‍ കാരണമായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കി. ബിരുദപഠന സമയത്താണ് കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തില്‍ നിന്നു 'ടാലന്റിങ് ആര്‍ട്ടിസ്റ്റ്' സ്‌കോളര്‍ഷിപ് ലഭിക്കുന്നത്.ഇതിന്റെ ഭാഗമായി സ്വാതിതിരുനാളിന്റെ കൃതികളില്‍നിന്നും മോഹിനിയാട്ടത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത കൃതികള്‍ തിരഞ്ഞെടുത്ത് ഗുരുവിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. കൂടാതെ മൂന്ന് അഷ്ടപദികളും ചിട്ടപ്പെടുത്തി. റിച്ചാര്‍ഡ് ഷീനറുടെ പെര്‍ഫോമന്‍സ് തിയറിയും സ്റ്റേജ് ലൈറ്റിങും സ്‌കോളര്‍ഷിപ്പോടെ കൂടുതല്‍ വിശദമായി പഠിക്കാന്‍ സാധിച്ചു. സ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ പിന്നീട് ഈ മേഖലയില്‍ ആരും സജീവമല്ല. താല്‍പര്യമുള്ളവര്‍ക്കാകട്ടെ വളരാനുള്ള സാഹചര്യവുമില്ല. പലരും പലതരം അനുഭവത്തില്‍ കൂടിയാണു കടന്നു വരുന്നത്.
?നേട്ടങ്ങള്‍
=കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മോഹിനിയാട്ടം ഐശ്ചികവിഷയമായി ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. എം.എക്ക് പഠിക്കുമ്പോള്‍ തന്നെ ലക്ചര്‍ഷിപ്പിനായുള്ള യു. ജി.സി നെറ്റ് പരീക്ഷ പാസായി. അന്നു മോഹിനിയാട്ടത്തില്‍ നെറ്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയും ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."