മുഖഛായ മാറ്റാന്‍ ഒരുങ്ങി സഊദി ഇന്ത്യന്‍ എംബസി
ജിദ്ദ: സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും മുഖഛായ മാറ്റാനും നടപടികളുമായി സഊദി ഇന്ത്യന്‍ എംബസി. മരണ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കാനും എന്‍.ഒ.സി നല്‍കുന്നതിനുമുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് എംബസി അറിയിച്ചു. ട്വിറ്ററിലൂടെയാണ് എംബസിയുടെ പുതിയ സേവനങ്ങളെ കുറിച്ച് മറ്റും പ്രചാരണം നടത്തുന്നത്.
സഊദിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് ഇതില്‍ പ്രധാനമായുള്ളത്. മരണ രജിസ്‌ട്രേഷനും മരണാനന്തര നടപടികള്‍ക്കായുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും 24 മണിക്കൂര്‍ സേവനം ലഭ്യമായിരിക്കും.
മരണത്തില്‍ ദുരൂഹതയും സംശയവുമുള്ള സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, മരണശേഷമുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും വിശദീകരിക്കുന്നു.
പാസ്‌പോര്‍ട്ട് ഇല്ലാതെ ജയില്‍, ഡീപോര്‍ട്ടേഷന്‍ സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ നാട്ടില്‍ പോകുന്നതിനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് പണം ഈടാക്കുന്നില്ലെന്നും എംബസി ആവര്‍ത്തിച്ചു.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വണ്‍വേ യാത്രക്കുപയോഗിക്കാനുള്ള താല്‍ക്കാലിക അനുമതി പത്രമാണ്. നാട്ടിലെത്തിയാല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോര്‍ട്ട് നേടണം. 8002471234 എന്ന ടോള്‍ ഫ്രീ നമ്പറിലും 4884697 എന്ന ഫോണ്‍ നമ്പറിലും പ്രവാസി ഇന്ത്യക്കാര്‍ക്ക് സേവനവുമായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ ലഭ്യമാണ്.
പ്രവാസി ഭാരതീയ ദിവസിലെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടുതല്‍ ജനകീയമാകുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സോഷ്യല്‍ മീഡിയയിലും സേവനങ്ങളെ കുറിച്ച് എംബസി ബോധവല്‍ക്കരണം സജീവമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."