ഡൈനാമോസ് എഫ്.സി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന് തുടക്കം
ഇരിക്കൂര്‍: കേരളത്തിലെ ഏറ്റവും വലിയ തുക പ്രൈസ് മണിയും സ്വര്‍ണക്കപ്പും ജേതാക്കള്‍ക്ക് ലഭിക്കുന്ന ഡൈനാമോസ് എഫ്.സി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സരം ഒരു മാസം നീണ്ടുനില്‍ക്കും. മൂന്ന് ലക്ഷം രൂപയാണ് പ്രൈസ് മണിയായി നല്‍കുന്നത്. പ്രസിഡന്റ് കെ.ആര് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി മുഖ്യാതിഥിയായി. കെ.ടി അനസ്, പി. അശ്രഫ് ഹാജി, ആശിഖ് മാമു, കെ.ടി സിയാദ്, സി.വി ഫൈസല്‍, ആര്.പി നാസര്‍, ഷഫ്ന അയ്യൂബ്, അഡ്വ. പി.പി മുബശീറലി, സി.സി ഹനീഫ സംസാരിച്ചു. ഫൈസല്‍ കാസിം, മുസ്തഫ കീത്തടത്ത്, വി.കാസിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എഫ്.എ പതാക സ്റ്റേറ്റ് പ്രതിനിധി സുമേഷ്, ഡയനാമോസ് പതാക എന്‍.വി ഹാഷിം, ഡി.എസ്.എഫ്.എ പതാക കെ.വി ഷൗക്കത്തലി ഹാജിയും ഉയര്‍ത്തി. സഈദ് കീത്തടത്ത്, വി.സിയാദ്, എ.പി.മര്‍സൂഖ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഇന്ന് നടക്കുന്ന മത്സരത്തില്‍ അഭിലാഷ് എഫ്.സി പാലക്കാടും ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂരും ഏറ്റുമുട്ടും. രാത്രി എട്ടിനാമണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."