കൈതക്കലില്‍ വീണ്ടും കാട്ടാന; വാഴയും കമുകും നശിപ്പിച്ചു
പനമരം: കൈതക്കല്‍ ഡിപ്പോ പരിസരത്തുള്ള തോട്ടത്തില്‍ വീണ്ടും കാട്ടാനയെത്തി. ഇന്നലെ പുലര്‍ച്ചയാണ് കൈതക്കലിലെ സി.പി നാസറിന്റെ തോട്ടത്തില്‍ ആനയെത്തിയത്. ഒരു ഇടവേളക്ക് ശേഷം ആനകള്‍ വീണ്ടും പ്രദേശത്ത് എത്താന്‍ തുടങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നെയ്ക്കുപ്പ വനമേഖലയില്‍നിന്ന് പുഴ കടന്ന് പരക്കുനി വഴിയാണ് ഡിപ്പോ പരിസരത്തെ തോട്ടത്തില്‍ ആനയെത്തിയത്. നടവയലിലെ ചിറ്റാലികുന്നിലെ തോമസ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ തോട്ടത്തിലെ വാഴ പിഴുതെറിഞ്ഞ നിലയിലാണ്്. തോട്ടത്തിലെ കമുകുകളും നശിപ്പിച്ചിട്ടുണ്ട്. നീര്‍വാരത്തെ റെജിയുടെ തോട്ടത്തിലും ആന നാശം വരുത്തിയിട്ടുണ്ട്. കമ്പിവേലി തകര്‍ത്ത ആന കമുകുകളും നശിപ്പിച്ചിട്ടുണ്ട്. കാട്ടാന ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാനുള്ള കിടങ്ങുകള്‍ സ്ഥാപിച്ചെങ്കിലും മണ്ണിട്ട് ഇവ തൂര്ത്താണ് ആനകളെത്തുന്നത്.
കഴിഞ്ഞ ദിവസം പരിയാരത്ത് കുട്ടമായി ആനയെത്തിയിരുന്നു. രണ്ടുദിവസമാണ് ആനകള്‍ ഇവിടെ തമ്പടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."