നന്നാക്കിയില്ല; നന്നേ ആക്കി
ചെറുപുഴ: പയ്യന്നൂര്‍-ചെറുപുഴ റോഡ് വികസനത്തിനായി പൊളിച്ചിട്ട കുണ്ടംതടം തട്ടുമ്മല്‍ റോഡിന്റെ ഒരു ഭാഗം ടാര്‍ ചെയ്യാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. ഒരുവര്‍ഷം മുന്‍പാണ് റോഡ് വീതികൂട്ടുന്നതിനും കയറ്റം കുറയ്ക്കുന്നതിനുമായി കുണ്ടംതടം-തട്ടുമ്മല്‍ റോഡ് പൊളിച്ചത്. അന്ന് പയ്യന്നൂര്‍-ചെറുപുഴ റോഡ് ടാര്‍ ചെയ്യുന്നതിന്റെ കൂടെ ഈ റോഡും ടാര്‍ ചെയ്യുമെന്ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ വാക്ക് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മെയിന്‍ റോഡിന്റെ പണികള്‍ തീര്‍ന്നിട്ടും തട്ടുമ്മല്‍ റോഡ് ടാര്‍ ചെയ്തു നല്‍കിയില്ല. ഒരു വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ പൊടിതിന്നു ജീവിക്കുകയാണ്. ചെറുപുഴയില്‍ നിന്നു വരുന്നവര്‍ക്ക് പാടിച്ചാല്‍ കൂടാതെ തട്ടുമ്മലില്‍ എത്താന്‍ കഴിയുന്നതാണ് ഈ രണ്ടു കിലോമീറ്റര്‍ റോഡ്. നരമ്പില്‍ സ്കൂളിലേക്കും കോളനിയിലേക്കും നരമ്പില്‍, തട്ടുമ്മല്‍ ക്ഷേത്രങ്ങിലേക്കുമുള്ള വഴിയാണിത്. എന്‍ജിനീയര്‍ പറഞ്ഞാല്‍ ടാര്‍ ചെയ്യാമെന്നാണ് കരാറുകാരന്റെ മറുപടി. എഞ്ചിനിയറോട് ചോദിച്ചാല്‍ ഫണ്ടില്ലെന്നുള്ള ഉത്തരവും. ആരുടെ കനിവിനായി കാത്തിരിക്കണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."