മാലിന്യക്കൂമ്പാരത്തിന് തീയിട്ടപ്പോള്‍ സ്ഫോടനം; വൃദ്ധനുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക്
തലശ്ശേരി: എരഞ്ഞോളി അരങ്ങേറ്റുപറമ്പില്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ടപ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ വൃദ്ധനുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അരങ്ങേറ്റുപറമ്പിന് സമീപത്തെ ചായക്കച്ചവടക്കാരന് പങ്കജാക്ഷന് ചപ്പു ചവറുകള്‍ അടിച്ചുകൂട്ടി തീയിട്ടപ്പോഴാണ് ഉഗ്ര സ്ഫോടനം ഉണ്ടായത.്
പങ്കജാക്ഷനും സംഭവസമയം അടുത്തുണ്ടായിരുന്ന അരങ്ങേറ്റു പറമ്പിലെ ചാത്തോത്ത് വീട്ടില്‍ രഘുനാഥനു(70)മാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്. രഘുനാഥന്റെ കാലില്‍ കുപ്പിച്ചില്ല് തുളഞ്ഞ് കയറുകയായിരുന്നു. പരുക്കേറ്റ ഇരുവരും ചികിത്സ തേടി. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ഇന്നലെ രാവിലെ പൊലിസ് അരങ്ങേറ്റുപറമ്പ് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി. എന്നാല്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുന്നതിനായി ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ കണ്ണൂര്‍ ചാലാട് വീട്ടമ്മക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."