ഗതാഗത നിരോധനം ഇന്നു മുതല്‍
കോഴിക്കോട്: പുല്ലാളൂര്‍-പൈമ്പാലുശ്ശേരി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. പൈമ്പാലുശ്ശേരി, മുട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് പുല്ലാളൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പൊയില്‍ത്താഴം-കുമ്മങ്കോട്ടുതാഴം, പരപ്പില്‍പ്പടി-സി.എം മഖാം-കാമ്പ്രത്ത് കുന്ന്-കോയാലി മുക്ക് റോഡിലൂടെ പോകേണ്ടതാണ്.
രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനാണ്
കേന്ദ്രം ശ്രമിക്കുന്നത്: സി. മോയിന്‍കുട്ടി
താമരശേരി: മതസ്വാതന്ത്ര്യമുള്പ്പെടെ തച്ചുടച്ചണ്ട് കരിനിയമങ്ങള്‍ കൊണ്ടണ്ടുവന്ന് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റണ്ട് സി. മോയിന്‍കുട്ടി പറഞ്ഞു. താമരശേരി പഞ്ചായത്ത് 19-ാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡിലേക്കുള്ള ചൂണ്ടണ്ടുപലകയാണ് മുത്വലാഖ് ബില്ലെന്നും വിശ്വാസങ്ങളനുസരിച്ച് ജീവിക്കാമെന്ന അവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ അബൂബക്കര്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റണ്ട് നജീബ് കാന്തപുരം, ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, പി.എസ് മുഹമ്മദലി, ഹാജറ കൊല്ലരുകണ്ടണ്ടി, എം. സുല്‍ഫിക്കര്‍, അഷ്റഫ് കോരങ്ങാട്, പി.പി ഗഫൂര്‍, വി.പി ആണ്ടണ്ടി, റംല, ഒ.കെ.എം കുഞ്ഞി, വി.എം അബ്ദുല്ലക്കോയ ഹാജി, ഇഖ്ബാല്‍ പൂക്കോട്, കെ.കെ ഷമീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."