സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി പ്ലാസ്റ്റിക് കാരി ബാഗുകളില്ല
കണ്ണൂര്‍: പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍-നല്ല മണ്ണ് നല്ല നാട് കാംപയിന്റെ ഭാഗമായി 26 മുതല്‍ ജില്ലയിലെ അമ്പതിലേറെ സൂപ്പര്‍, ഹൈപ്പര്‍, മിനി മാര്‍ക്കറ്റുകള്‍ പ്ലാസ്റ്റിക് കാരി ബാഗില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ല. മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സമുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ജില്ലാ സൂപ്പര്‍ മാര്‍ക്കറ്റ്സ് അസോസിയേഷന് പ്രതിനിധികളെ സാക്ഷിയാക്കിയാണു പ്രഖ്യാപനം നടത്തിയത്. പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും പുറമെ നിന്നും ആവശ്യത്തിനു തുണി-പേപ്പര്‍ ബാഗുകള്‍ ഇതിനകം ശേഖരിച്ചുകഴിഞ്ഞു. ഷോപ്പിങിനു വരുമ്പോള്‍ തുണി സഞ്ചിയുമായി വരാത്തവര്‍ക്കു മിതമായി നിരക്ക് ഈടാക്കി വ്യാപാര സ്ഥാപനങ്ങള്‍ അവ ലഭ്യമാക്കും ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗ് ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ എടുത്ത തീരുമാനത്തിന് എല്ലാ പിന്തുണയും ജനങ്ങളില്‍ നിന്നുണ്ടാവണമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി അഭ്യര്‍ഥിച്ചു. വ്യാപാര സ്ഥാപന ഉടമകളായ വി.വി മുനീര്‍, സി.എം അബ്ദുല്‍കാദര്‍, സി.സി ദിനേശ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."