സഊദി അറേബ്യ ഏറ്റവും കൂടുതല്‍ വിദേശികളുള്ള നാലാമത്തെ രാജ്യം
റിയാദ്: വിദേശികള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ സഊദി അറേബ്യ നാലാം സ്ഥാനത്ത. അമേരിക്ക, ജര്‍മനി, റഷ്യ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ദാവോസ് ലോക സാമ്പത്തിക ഫോറമാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മറ്റൊരു ജി.സി.സി രാജ്യമായ യു.എ.ഇ ആണ് ആറാം സ്ഥാനത്താണ്.
സഊദിയില്‍ 10.19 ദശലക്ഷം വിദേശികളുള്ളതായി ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സഊദി അറേബ്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതില്‍ കൂടുതല്‍ വിദേശികളുണ്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ പുറത്തുവിട്ട കണക്കുപ്രകാരം സഊദിയില്‍ ആകെ ജനസംഖ്യ 31.74 ദശലക്ഷമാണ്. ഇതില്‍ 20.08 ദശലക്ഷം പേര് സൗദികളും 11.66 ദശലക്ഷം വിദേശികളുമാണ്. കഴിഞ്ഞ നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ 10.43 ദശലക്ഷം തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 18.7 ലക്ഷം പേര് സഊദികളും 85.4 ലക്ഷം പേര് വിദേശികളുമാണ്. ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ സ്വീകരിച്ച രാജ്യം അമേരിക്കയാണ്. അമേരിക്കയില്‍ 46.6 ദശലക്ഷം വിദേശികളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയില്‍ 12 ദശലക്ഷവും മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 11.6 ദശലക്ഷവും അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ 8.5 ദശലക്ഷവും ആറാം സ്ഥാനത്തുള്ള യു.എ.ഇയില്‍ 8.1 ദശലക്ഷവും വിദേശികളുണ്ട്.
അതേസമയം, ഏറ്റവും കൂടുതല്‍ തൊഴിലാളികളെ വിദേശത്തേക്കയക്കുന്ന രാജ്യം ഇന്ത്യയാണ്. 15.6 ദശലക്ഷം മാനവശേഷി ഇന്ത്യ വിദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. മെക്സിക്കോ, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രണ്ടാം സ്ഥാനത്തുള്ള മെക്സിക്കൊ 12.3 ദശലക്ഷവും റഷ്യ 10.6 ദശലക്ഷവും ചൈന 9.5 ദശലക്ഷവും ബംഗ്ലാദേശ് 7.2 ദശലക്ഷവും പാക്കിസ്ഥാന് 5.9 ദശലക്ഷവും തൊഴിലാളികളെ വിദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സ് 5.3 ദശലക്ഷം പേരെയും സിറിയ അഞ്ചു ദശലക്ഷം പേരെയും ബ്രിട്ടന് 4.9 ദശലക്ഷം പേരെയും വിദേശങ്ങളിലേക്ക് അയച്ചതായും കണക്കുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."