നിലപാടില്‍ ഉറച്ച് പ്രതിപക്ഷം; മുത്വലാഖ് ബില്‍ രാജ്യസഭയില്‍ ഇന്നും പാസാക്കാനായില്ല
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ മുത്വലാഖ് ബില്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് രാജ്യസഭയില്‍ വ്യാഴാഴ്ചയും പാസാക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയും ഇതുസംബന്ധിച്ച് തന്നെയായിരുന്നു.
ശൂന്യവേള മുതല്‍ ബില്‍ പരിഗണിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കാനാവില്ലെന്ന് ഉറപ്പായതോടെ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് ഭരണപക്ഷം തടിയൂരുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ രണ്ട് അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതി പ്രമേയം സഭയില്‍ പാസായതും സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ബില്‍ തല്‍ക്കാലം പൂഴ്ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മയും തൃണമൂലിലെ സുകേന്ദു ശേഖര്‍ റോയിയും അവതരിപ്പിച്ച ഭേദഗതി പ്രമേയമാണ് പാസായത്.
ഇതോടെ, ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ പാസാക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം വഴങ്ങുന്നില്ല. വ്യാഴാഴ്ച ബില്ലില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ രൂക്ഷമായ വാക്കേറ്റമുണ്ടായി. പ്രതിപക്ഷാംഗങ്ങള്‍നടുത്തളത്തിലിറങ്ങിയതോടെ സഭ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."