HOME
DETAILS
MAL
31,000 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി
backup
January 04 2018 | 20:01 PM
ബംഗളൂരു: സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ലാപ്‌ടോപ് വിതരണം. സംസ്ഥാനത്തെ 412 സര്‍ക്കാര്‍-എയ്ഡഡ് കോളജുകള്‍, 85 പോളിടെക്‌നിക് എന്നിവിടങ്ങളില്‍ പഠിക്കുന്ന 31,000 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്. ഇതിനായി 45 കോടി രൂപയാണ് ചെലവഴിച്ചത്. ഇവര്‍ പഠിക്കുന്ന കോളജ് അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ലാപ്‌ടോപ് നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഇവ നല്‍കിയത്. 2017-18 സാമ്പത്തിക വര്‍ഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1.8 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 300 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."