ജിഷ്ണുവിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവെന്ന് ആരോപണം
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യാപകപിഴവുകളെന്ന് ആക്ഷേപം.
പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും ജിഷ്ണുവിന്റെ കൈകളിലുണ്ടായിരുന്ന മുറിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി.
ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് പി.ജി വിദ്യാര്‍ഥികളാണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി വീണ്ടും ബന്ധുക്കള്‍ രംഗത്തുവന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെയും മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
ജിഷ്ണുവിന്റെ മൃതദേഹപരിശോധനാ സമയത്ത് പൊലിസ് ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ഇന്‍ക്വസ്റ്റ് സമയത്ത് പൊലിസ് എടുത്ത ചിത്രത്തില്‍ ജിഷ്ണുവിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്ന നിലയിലാണ്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണുകള്‍ പാതിതുറന്ന നിലയിലാണെന്നായിരുന്നു.
പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലും ഇന്‍ക്വസ്റ്റ് പരിശോധനയിലുമുള്ള വൈരുധ്യം കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജിഷ്ണുവിന്റെ കഴുത്തിലും മൂക്കിലും ചുണ്ടുകളിലുമായി നാലുമുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഫോട്ടോയില്‍ ജിഷ്ണുവിന്റെ കൈയിലും തുടയിലും മര്‍ദനമേറ്റ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് മറച്ചുവച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ പാടുകള്‍ തൂങ്ങിമരിച്ചപ്പോള്‍ രക്തം കട്ടപിടിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലിസിന് നല്‍കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."