രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ മതേതരവിശ്വാസികള്‍ രംഗത്തിറങ്ങണം: ഹമീദലി ശിഹാബ് തങ്ങള്‍
മേപ്പാടി: ജാതിമത ചിന്തകള്‍ക്കതീതമായി പൂര്‍വികര്‍ ഒന്നിച്ച് പോരാടിയതിന്റെ ഫലമായി ലഭിച്ചതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മേപ്പാടിയില്‍ നടത്തിയ മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മിശ്ര സംസ്‌കാരവും സഹിഷ്ണുതാ മനോഭാവവും രാഷ്ട്രത്തിന്റെ ആത്മാവായി ലോകരാജ്യങ്ങര്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നത്. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പ്രത്യേകത തന്നെ നാനാത്വത്തില്‍ ഏകത്വമെന്ന മഹാതത്വമാണ്.
എന്നാല്‍ ചിലര്‍ ഇത് പൊളിച്ചെഴുതാനുള്ള ശ്രമം നടത്തുന്നു. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ മുഴുവന്‍ മതേതര ശക്തികളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
പത്ത് വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മനുഷ്യജാലിക രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നവര്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പിന്റെ ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ മതേതര വിശ്വാസികളുടെയും പിന്തുണ ഉണ്ടാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ശൗക്കത്തലി വെള്ളമുണ്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ മാസ്റ്റര്‍ പ്രമേയമവതരിപ്പിച്ചു.
സെന്റ്‌ജോസഫ് പള്ളിവികാരി ഫാദര്‍ കെ.എസ് ജോസഫ്, സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ ടി ഹംസ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, മുഹമ്മദ്കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, ശംസുദ്ധീന്‍ റഹ്മാനി, അബൂബക്കര്‍ റഹ്മാനി, മൊയ്തീന്‍, സൈദലവി ഹാജി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ലത്തീഫ് വാഫി, സാജിദ് മൗലവി, അലി യമാനി, മൊയ്തുട്ടി യമാനി, മുസ്തഫ വെണ്ണിയോട്, അലി കൂളിവയല്‍, ശിഹാബ് റിപ്പണ്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് ഇബ്രാഹിം ദാരിമി നന്ദിയും പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ഉലമ അക്കാദമി വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന ഗാനം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."