സുനന്ദയുടെ മരണം; പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ല
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ മെഡിക്കല്‍ ബോര്‍ഡിനും മരണ കാരണം കണ്ടെത്താനായില്ല. കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ പുതിയ സംഘത്തിനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരിക്കും അന്വേഷണ സംഘത്തിന്റെ പുതിയ ശ്രമം.സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് അയച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."