യമനില്‍ അമേരിക്കന്‍ വ്യോമാക്രമണം
റിയാദ്: യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 41 അല്‍ഖാഇദ തീവ്രവാദികളടക്കം 57 പേര് കൊല്ലപ്പെട്ടു. തെക്കന്‍ യമനില്‍ ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ 16 സിവിലിയന്മാരുമുണ്ട്.
അല്ബയ്ദ പ്രവിശ്യയിലെ യഖ്ല ജില്ലയില്‍ നടന്ന ആക്രമണത്തില്‍ യമനിലെ മുതിര്‍ന്ന അല്‍ഖാഇദ നേതാവായ അബ്ദുല്‍ റഹൂഫ് അല്‍ ദഹബും കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറു സ്ത്രീകളുമുണ്ട്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനുശേഷമുള്ള ആദ്യ ആക്രമണമാണിത്.
കടുത്ത ആക്രമണം നേരിട്ടെന്ന് അല്‍ഖാഇദ ടെലഗ്രാമില്‍ കുറിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
ദഹബിന്റെ വീടിനുനേരെ നടത്തിയ ബോംബാക്രമണത്തിനുശേഷം ഹെലികോപ്ടറില്‍ എത്തിയ മറ്റൊരു സംഘം വെടിവയ്പ്പും നടത്തി.
ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടു. പിന്നീടെത്തിയ യുദ്ധ വിമാനങ്ങള്‍ പ്രദേശത്തെ മുഴുവന്‍ വീടുകള്‍ക്കുനേരെയും ബോംബാക്രമണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."