HOME
DETAILS

സന്താന ശിക്ഷണം സുപ്രധാനം: മുക്കം ഉമര്‍ ഫൈസി

  
backup
January 30 2017 | 04:01 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82

കല്‍പ്പറ്റ: ഓരോ വ്യക്തിയുടെയും ശൈശവ, ബാല്യ, യൗവന ഘട്ടങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ ബാധ്യതകള്‍ നിറവേറ്റാത്തതാണ് ഇന്നത്തെ സമൂഹം നേരിടുന്ന അപചയത്തിനു കാരണമെന്ന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മുക്കം ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ്എം.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പാരിന്റിംഗ് കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം മടക്കിമല മദ്രസ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് വായു പോലെ പ്രധാനപ്പെട്ടതാണ് സന്താന ശിക്ഷണം. വളര്‍ന്നുവരുന്ന തലമുറയുടെ നിലനില്‍പ്പിന് രക്ഷിതാക്കളും ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ല് ജമാ അത്ത് ഭാരവാഹികളും കടമകള്‍ നിറവേറ്റണം. മാതൃകാ മഹല്ലുഭരണം നടപ്പിലാക്കിയ പ്രവാചകന്‍(സ) മദീനയില്‍ പ്രാവര്‍ത്തികമാക്കിയ ഒന്നാമത്തെ അജന്‍ഡ സംസ്‌കാര സംരക്ഷണമാണ്. ഈ ബോധ്യം മഹല്ല് ഭാരവാഹികള്‍ക്കുണ്ടാകണമെന്ന് ഉമര്‍ ഫൈസി പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ല്യാര്‍ അധ്യക്ഷനായി. സാജിഹുഷമീര്‍അസ്ഹരി വിഷയാവതരണം നടത്തി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്രാഹിം, സാദിഖ് ഫൈസി, കെ.കെ.എം ഹനീഫല്‍ ഫൈസി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, അഡ്വ. കെ മൊയ്തു. പി ഇബ്രാഹിം, മുക്കം സലാം ഫൈസി, വടകര മുഹമ്മദ്, മുജീബ് ഫൈസി, അബ്ദുല്‍ ഖാദിര്‍ മടക്കിമല എന്നിവര്‍ സംസാരിച്ചു. എസ്.എം.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി കാഞ്ഞായി ഉസ്മാന്‍ സ്വാഗതവും കെ.എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago