വിദ്യാര്‍ഥിയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷണംപോയി
കുന്നംകുളം: പെരുമ്പിലാവില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷണം പോയി. തിരുമിറ്റ്‌ക്കോട് ചാഴിയാട്ടില്‍ സ്വദേശി കല്ലിപറമ്പില്‍ വിഷ്ണുവിന്റെ ബാഗാണ് മോഷണംപോയത്.
ബാഗ് എടുത്തുപോകുന്ന തമിഴ് സ്വദേശികളുടെ ചിത്രം ഹോട്ടലിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുന്നവരാണെന്ന നിഗമനത്തില്‍ ഗുരുവായൂരിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഏഴോടെ പെരുമ്പിലാവിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചശേഷം ബാഗെടുക്കാന്‍ മറന്നു പുറത്തിറങ്ങി.
അല്‍പ സമയത്തിനു ഇവര്‍ ബാഗെടുക്കാന്‍ ഹോട്ടലിലെത്തിയപ്പോഴാണ് ബാഗ് മോഷണം പോയതറിഞ്ഞത്. ഹോട്ടല്‍ അധികൃതര്‍ തമിഴ് സ്വദേശികളുടെ ബാഗാണോ എന്നു ചോദിച്ച് ബാഗെടുത്ത് നല്‍കുകയായിരുന്നു.
ബാഗില്‍ 5200 രൂപയും എ.ടി.എം കാര്‍ഡ്, ലൈസന്‍സ് മറ്റു രേഖകളും ഉണ്ടായിരുന്നതായി പറയുന്നു. കുന്നംകുളം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."