HOME
DETAILS
MAL
ലാക ബോക്‌സിങ്: സോണി ലാത്തറിന് വെള്ളി
backup
May 27 2016 | 18:05 PM
അസ്താന: വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണി ലാത്തറിന് വെള്ളി. 57 കിലോ വിഭാഗത്തിലാണ് സോണിയുടെ നേട്ടം. ഫൈനലില്‍ ഇറ്റലിയുടെ അലെസ്സിയ മെസിയാനോയോട് ഇഞ്ചോടിഞ്ച് പൊരുതി തോല്‍ക്കുകയായിരുന്നു സോണിയ.
സ്‌കോര്‍ 1-2. ടൂര്‍ണമെന്റില്‍ ഫൈനലിലെത്തിയ ഏക താരം കൂടിയാണ് സോണിയ. മത്സരത്തില്‍ മികച്ച തുടക്കമാണ് സോണിയക്ക് ലഭിച്ചത്. താരത്തിന്റെ മികച്ച പഞ്ചുകള്‍ ഇറ്റാലിയന്‍ താരത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
എന്നാല്‍ സോണിയയുടെ പോരായ്മകള്‍ മുതലെടുത്ത് മത്സരത്തിലേക്ക് തിരിച്ചെത്തിയ അലെസ്സിയ മത്സരം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."