നട്ടെല്ലില്ലാത്തവരാണ് നവകേരളം കെട്ടിപ്പടുക്കാന്‍ശ്രമിക്കുന്നത്: ചെന്നിത്തല
എടപ്പാള്‍: നിസ്സാര കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ സാധിക്കാത്ത നട്ടെല്ലില്ലാത്തവരാണ് നവകേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് വര്‍ഗീയ വിഷംകുത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്നലെ തവനൂര്‍ പാപ്പിനിക്കാവ് മൈതാനിയില്‍ മതാന്ധതക്കെതിരേ മഹാത്മജിക്കൊപ്പം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും കേരളത്തിലും ഭയപ്പെടുത്തല്‍ രാഷ്ട്രീയക്കാരെ പുറന്തളളാന്‍ ഒരു കൊടുങ്കാറ്റായി കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്യുമ്പോള്‍ സമരം കണ്ടണ്ടുപിടിച്ചവര്‍ എന്ന് അവകാശപ്പെടുന്നവര്‍ മൗനം ദീക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ് അധ്യക്ഷനായി.അബ്ദുസമദ് സമദാനി.ആര്യാടന്‍ മുഹമ്മദ്,എ.പി.അനില്‍കുമാര്‍ എം.എല്‍.എ,സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്,ഇ.മുഹമ്മദ് കുഞ്ഞി.പി.ടി.അജയ്‌മോഹന്‍,വി.എ.കരീം.സി.ഹരിദാസ്, സി.എ.കാദര്‍, ഇഫ്തിക്കാറുദ്ധീന്‍,സിദ്ധീക്ക് പന്താവൂര്‍ ,ടി.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."