മജിസ്ട്രേറ്റിന്റെ മരണം: മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തൃശൂര്‍: കാസര്‍കോട് ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്കി. ഉണ്ണികൃഷ്ണന്റെ പിതാവ് മുല്ലശ്ശേരി വാഴപ്പുള്ളി വീട്ടില്‍ കുഞ്ഞുകുട്ടിയുടെ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് പരാതി. തൃശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കമ്മിഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. മരിച്ചെന്ന രേഖയുണ്ടാക്കി ക്ഷേമ പെന്ഷന് നിഷേധിച്ച സംഭവത്തില്‍ കിള്ളിമംഗലം സഹകരണ ബാങ്ക് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാനും കമ്മിഷന് ആവശ്യപ്പെട്ടു.
കിള്ളിമംഗലം സ്വദേശി ദേവകിയുടെ പരാതിയിന്മേലാണ് നടപടി. നാട്ടകം പോളിടെക്നിക്കിലെ റാഗിങ് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്നും കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റാഗിങ്ങിനിരയായ വിദ്യാര്‍ഥി അവിനാഷിന്റെ പിതാവിന്റെ പരാതികൂടി പരിഗണിച്ചാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."