HOME
DETAILS

ചേലേമ്പ്ര സഹകരണ ബാങ്ക്: അവിശ്വാസം പാസായി; യു.ഡി.എഫിന് ഭരണം നഷ്ടമായി

  
backup
February 01 2017 | 00:02 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85



ചേലേമ്പ്ര: ചേലേമ്പ്ര സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേയുള്ള അവിശ്വാസം പാസായി. ഭരണസമിതിക്കെതിരേ കോണ്‍ഗ്രസിലെയും ലീഗില്‍നിന്നു പുറത്തുപോയ അംഗങ്ങളും ചേര്‍ന്നു നല്‍കിയ അവിശ്വാസ പ്രമേയമാണ് പാസായത്. മുസ്‌ലിംലീഗ് അംഗമായ സാജിത ലീഗ് പ്രസിഡന്റിനെതിരേ വോട്ടുചെയ്യുകയായിരുന്നു.
ആറു പേരുടെ പിന്തുണയുണ്ടായിരുന്ന യു.ഡി.എഫിന് അതോടെ അംഗബലം കുറഞ്ഞു. പ്രമേയ ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. അതു പ്രകാരം രാവിലെ 10.50വരെ ഇരുകൂട്ടരും ബാങ്ക് പരിസരത്തുണ്ടായിരുന്നില്ല. എന്നാല്‍, യോഗ നടപടി ആരംഭിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പു എതിര്‍പക്ഷം ലീഗംഗത്തെയുംകൂട്ടി ബാങ്കില്‍ പ്രവേശിക്കുകയും ക്വാറം തികഞ്ഞതിനാല്‍ റിട്ടേണിങ് ഓഫിസര്‍ യോഗ നടപടിയിലേക്കു പ്രവേശിക്കുകയുമായിരുന്നു.
യു.ഡി.എഫ് അംഗങ്ങള്‍ ബാങ്കില്‍ എത്തിയപ്പോഴേക്കും ഒപ്പുവയ്ക്കാനായില്ല. കൈ ഉയര്‍ത്തി പരസ്യമായാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11നാണ് പ്രമേയ ചര്‍ച്ച ആരംഭിച്ചത്. 11 അംഗ ഭരണസമിതിയില്‍ നാല് കോണ്‍ഗ്രസ് അംഗങ്ങളും നാല് ലീഗംങ്ങളും മൂന്ന് ലീഗ് വിമതരുമാണുള്ളത്. ലീഗ് വിമതരായ ഇ.കെ അഫ്‌സല്‍ റഹ്മാന്‍, കെ.എന്‍ ജമീല, എന്‍.എ നാസര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന നിലവിലെ ബാങ്ക് വൈസ് പ്രസിഡന്റ് ഹുസൈന്‍ കാക്കഞ്ചേരി, കോണ്‍ഗ്രസ് അംഗമായ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ബാങ്ക് ഭരണസമിതിക്കെതിരേ ജനുവരി മൂന്നിനാണ് അവിശ്വാസം നല്‍കികിയിരുന്നത്. നിലവിലെ പ്രസിഡന്റ് എന്‍.പി മുഹമ്മദ് ഷമീം, മൊയ്തീന്‍ കുട്ടി, ഷിനോയ്, പ്രമോദ്, ആരിഫ എന്നിവരാണ് യു.ഡി.എഫിനൊപ്പം നിന്നത്. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അവിശ്വാസത്തെ പിന്തുണക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ ചേലേമ്പ്രയിലെ കോണ്‍ഗ്രസ് രണ്ട് ചേരിയിലാകുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago