കോളജിലേക്കുള്ള കുറുക്കുവഴി അടച്ചു: വിദ്യാര്‍ഥികള്‍ ഗെയ്റ്റ് അടച്ചു ഉപരോധിച്ചു
എടവണ്ണ: ജാമിഅ നദവിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രധാന കവാടം കൂടാതെ ചളിപ്പാടം റോഡില്‍ നിന്നും കോളജിനകത്തേക്കുണ്ടായിരുന്ന കവാടമാണ് കോളജ് കഴിഞ്ഞ ദിവസം അടച്ചത്. ഇത് വിദ്യാര്‍ഥിനികള്‍ക്കും മറ്റും ദുരിതമാകുന്നുവെന്നാരോപിച്ചാണ് ഇന്നലെ രാവിലെ പത്തോടെ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടനാ വിവേചനമില്ലാതെ ഉപരോധം തീര്‍ത്തത്.
തുടര്‍ന്ന് എടവണ്ണ ഗ്രേഡ് എസ്.ഐ ഇബ്രാഹിമിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് കുട്ടികളോടുംപ്രിന്‍സിപ്പലിനോടും കൂടി ചര്‍ച്ച നടത്തിയ ശേഷം താല്‍ക്കാലികമായി ഉപരോധം തീര്‍പ്പാക്കുകയയായിരുന്നു.
ഇന്ന് മാനേജ്‌മെന്റ് വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി വിപുലമായചര്‍ച്ച നടത്തും.
എന്നാല്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്ന കവാടം കോളജിനകത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും മറ്റും നിര്‍മിച്ചതാണന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മുറക്ക് കവാടം അടച്ചതാണന്നും ഇതുവഴിയുള്ള സഞ്ചാരം കോളജിന്റെ സുരക്ഷയെ ബാധിക്കുമെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. എ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."