യാത്രക്കാരെ വലച്ച് കുറ്റിപ്പുറം- തിരൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്
തിരൂര്‍: കുറ്റിപ്പുറം- തിരൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തി. തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലേക്ക് വന്ന വിശ്വാസികളുടെ വാഹനങ്ങള്‍ റോഡിനിരുവശത്തും പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാകുകയും പത്തോളം ബസുകളുടെ ട്രിപ്പ് റദ്ദാകുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്.
തിരുന്നാവായ മുതല്‍ കടവ് ജങ്ഷന് വരെയുള്ള മേഖലകളിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിരനിരയായി പാര്‍ക്ക് ചെയ്തത്.
ഇതാണ് പ്രശ്നമായത്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു സ്വകാര്യ ബസ് പണിമുടക്ക്. ഇതോടെ ഈ റൂട്ടിലുള്ള നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
ഇതോടെ തിരൂര്‍ സി.ഐ എം.കെ ഷാജി ബസ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും തിരുന്നാവായ ക്ഷേത്രത്തിലേക്ക് വരുന്നവരുടെ വാഹന പാര്‍ക്കിങ് നിയന്ത്രിക്കാന്‍ പൊലിസുകാരെ നിയോഗിക്കാമെന്നും ഗതാഗതകുരുക്കും ബസുകളുടെ റൂട്ട് റദ്ദാക്കപ്പെടുന്നതുമായ സംഭവങ്ങളും ആവര്‍ത്തിക്കാതെ നോക്കാമെന്നും സി.ഐ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ബസ് പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."