HOME
DETAILS

ബജറ്റ്: തൊഴില്‍മേഖലയെ അസ്ഥിരപ്പെടുത്തും

  
backup
February 01, 2017 | 7:19 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഉള്‍ക്കാഴ്ചയുള്ളതും രാജ്യത്തിന്റെ ഉല്‍പാദന മേഖലകളില്‍ വലിയ നേട്ടത്തിന് ഇടയാക്കുമെന്നും കേന്ദ്ര സര്‍ക്കാരും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വരുമാന ചോര്‍ച്ചയും തൊഴില്‍ മേഖലിയിലെ അരക്ഷിതാവസ്ഥയും രൂക്ഷമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാര്യമായ പരുക്കുകളില്ലാത്തതും അതേസമയം ഈ സംസ്ഥാനങ്ങളില്‍ വോട്ട് ചോര്‍ച്ചയില്ലാത്ത വിധത്തിലും തന്ത്രപൂര്‍വം അണിയിച്ചൊരുക്കിയ ബജറ്റ് നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള ദുരിതത്തെ മനപൂര്‍വം മറക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ നോട്ട് നിരോധനം ധീരമായ നടപടിയെന്നാണ് ധനമന്ത്രി അറിയിച്ചത്. ഇത്തരമൊരു വാദമുയര്‍ത്തിയെങ്കിലും രാജ്യം നേരിടുന്ന ദുരിതത്തിലേക്ക് ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ ബജറ്റിനായില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ ജി.ഡി.പിയുടെ അടിത്തറ ഏഴ് ശതമാനം വര്‍ധനയാണ് കണക്കാക്കിയിരുന്നതെങ്കിലും നോട്ട്‌നിരോധനത്തെത്തുടര്‍ന്ന് ഇത് 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെ താഴ്ചയാണ് കാണിച്ചത്. 2017ലെ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.5 മുതല്‍ മുകളിലേക്കുണ്ടാകുമെന്നായിരുന്നു നിരീക്ഷിച്ചിരുന്നത്.

2018ഓടുകൂടി സ്വകാര്യ നിക്ഷേപം വര്‍ധിക്കുമെന്ന് സാമ്പത്തിക സര്‍വേ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈവര്‍ഷം അതിനുള്ള അടിത്തറ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പാണ് ലഭ്യമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് എത്രപണം തിരിച്ചെത്തിയെന്ന കാര്യത്തില്‍ ഇതുവരെ ആര്‍.ബി.ഐക്ക് വ്യക്തമായ ധാരണയില്ല. ഇതേരീതിയില്‍ തന്നെയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയുടെ അടിസ്ഥാനത്തില്‍ നികുതി ശേഖരണവും. ഈ സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇപ്പോഴും വ്യക്തമായ ഒരു ചിത്രം ലഭ്യമാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  4 hours ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  4 hours ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  5 hours ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  5 hours ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  5 hours ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  5 hours ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  5 hours ago
No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  5 hours ago
No Image

ലൈവ് സ്ട്രീമിങിനിടെ യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗ്യാങിലെ മമ്മു അറസ്റ്റില്‍

Kerala
  •  5 hours ago
No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  6 hours ago