രാമന്തളി മുഹമ്മദ് കോയ തങ്ങള്‍ അന്തരിച്ചു
പയ്യന്നൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ രാമന്തളി വടക്കുമ്പാട്ടെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍(71) അന്തരിച്ചു.
ഏഴിമല ബുഖാരി സാദാത്തുകളില്‍ പ്രമുഖനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകനാണ്. നാദാപുരം ജാമിഅ ഫലാഹിയ്യ അറബിയ്യ പ്രിന്‍സിപ്പല്‍, അരൂര്‍ ദാറുല്‍ ഖൈര്‍ ഇസ്ലാമിക കേന്ദ്രം മുഖ്യരക്ഷാധികാരി, മഞ്ചേരി ദാറുസ്സുന്ന ഉപദേശകന്, ശംസുല്‍ ഉലമാ കീഴന ഓര് സ്മാരക കേന്ദ്രം രക്ഷാധികാരി, പുന്നൂര് ഏഴിമല തങ്ങള്‍ മസ്ജിദ്, പാറക്കടവ് മസ്ജിദുല്‍ ഫലാഹ്, നിരവധി പള്ളികളുടെ മുതവല്ലി എന്നീ പദവികള്‍ വഹിച്ചുവരികയായിരുന്നു.
ചേരാപുരം തൊടുവയില്‍ കുഞ്ഞിക്കോയ തങ്ങളുടെ മകള്‍ ആയിശ ബീവിയാണ് ഭാര്യ. മക്കള്‍: ഹാമിദ് കോയമ്മ തങ്ങള്‍, ആറ്റബീവി, ബരീറ ബീവി, റുഫൈദ ബീവി. മരുമക്കള്‍: ആറ്റക്കോയ തങ്ങള്‍ നരിപ്പറ്റ, ഹാരിസ് തങ്ങള്‍ വാണിമേല്‍, മുസ്തഫ തങ്ങള്‍ ചേരാപുരം, റശീഅത്ത് ബീവി വെളിയമ്പ്ര. സഹോദരങ്ങള്‍: സൈദബു തങ്ങള്‍ കാസര്‍കോട്, പരേതരായ യാസീന്‍ മുത്തുക്കോയ തങ്ങള്‍, താഹ തങ്ങള്‍ വെളിയമ്പ്ര, ഇബ്റാഹിം തങ്ങള്‍ ആലുവ, ആറ്റക്കോയ തങ്ങള്‍ തായ്നേരി, ഫഖ്റുദ്ദീന്‍ തങ്ങള്‍ റുബ്ലടുക്ക, കുഞ്ഞിക്കോയ തങ്ങള്‍ മാട്ടൂല്‍, കുഞ്ഞിബീവി, ബിച്ചിബീവി. ഖുതുബി മുഹമ്മദ് മുസ്ലിയാര്, പാനായിക്കുളം അബ്ദുറഹ്മാന് മുസ്ലിയാര്, വണ്ടൂര്‍ സദഖത്തുല്ലാഹ് മൗലവി, നാദാപുരം കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്, യു.കെ.ആറ്റക്കോയ തങ്ങള്‍, എം.എ.അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."