കര്‍ണാടകയില്‍ ബി.ജെ.പി വര്‍ഗീയ ദ്രുവീകരണത്തിനു ശ്രമിക്കുന്നു: സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി വര്‍ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്തി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് ഗുജറാത്ത് മോഡല്‍ പരീക്ഷണം നടത്താനാണ് ബി.ജെ.പിയുടെ ശ്രമം. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ബജ്റങ്ദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന നയമാണെന്ന് ബി.ജെ.പി. ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് സിദ്ധരാമയ്യ ബി.ജെ.പി.വര്‍ഗീയ ദ്രുവീകരണ ശ്രമം നടത്തുന്നതായി ആരോപിച്ചത്. ക്രിമിനലുകളെയും കുഴപ്പക്കാരെയും മതവും രാഷ്ട്രീയവും നോക്കാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
2013 നും 2017 നും ഇടയില്‍ 578 ഹിന്ദുക്കളും 670 മുസ്ലിംകളും ആറ് ക്രിസ്തുമതക്കാരും വര്‍ഗീയ കലാപത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. മംഗളൂരുവില്‍ ഹിന്ദു പ്രവര്ത്തകന് ദീപക് റാവു കൊല്ലപ്പെട്ടതോടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി വിമര്‍ശനം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."