HOME
DETAILS

ക്ഷേത്രജീവനക്കാരന്‍ ഷോക്കേറ്റു മരിച്ച സംഭവം: നവീകരണ കമ്മിറ്റിക്കെതിരേ നാട്ടുകാര്‍

  
backup
May 27, 2016 | 11:33 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8b%e0%b4%95

ആലക്കോട്: പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തില്‍ ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സൗണ്ടണ്ട് സിസ്റ്റം ഓണ്‍ ചെയ്യുന്നതിനിടെ  ക്ഷേത്രം ജീവനക്കാരനായ സി.വി ഉണ്ണികൃഷ്ണ വാര്യര്‍ ഷോക്കേറ്റു മരിച്ചത്. ക്ഷേത്രത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് വയറിംഗ് നടത്തിയിട്ടുള്ളതെന്നും വൈദ്യുതി വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കാതെ ചെയ്ത വയറിംഗ് പല ഭാഗത്തും പൊട്ടിയിരിക്കുന്നത് കാരണം പല തവണ വിശ്വാസികള്‍ക്ക് ഷോക്കേറ്റതായും നാട്ടുകാര്‍ പറയുന്നു. മെയില്‍ സ്വിച്ച് പ്രവര്‍ത്തിക്കാതെയായിട്ട് വര്‍ഷങ്ങളായെങ്കിലും അവ മാറ്റിസ്ഥാപിക്കാനാവശ്യമായ നടപടികള്‍ നവീകരണ കമ്മിറ്റി സ്വീകരിച്ചിട്ടില്ലെന്നും വയറിംഗ് മാറ്റി ചെയ്യുന്നതിനായി അന്‍പതിനായിരത്തോളം രൂപ ദേവസ്വം വകുപ്പ് നവീകരണ കമ്മിറ്റിക്കു നല്‍കിയെങ്കിലും തുച്ഛമായ രൂപ മുടക്കി വയറിംഗ് നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ജീവനക്കാരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago