HOME
DETAILS

കാനകളില്‍ സ്ലാബുകള്‍ നിരത്തുന്നതില്‍ കൃത്യതയില്ല; പ്രതിഷേധവുമായി വ്യാപാരികള്‍

  
backup
May 27, 2016 | 11:49 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

മുവാറ്റുപുഴ: നഗരത്തിലെ ഓടകളില്‍നിന്നും മാലിന്യം നീക്കിയശേഷം പുനഃസ്ഥാപിക്കുന്ന സ്ലാബുകള്‍ കൃത്യതയില്ലാത്തതിനെതിരെ വ്യാപാരികളും കാല്‍നടയാത്രക്കാരും പ്രതിഷേധവുമായി രംഗത്ത്. വര്‍ഷങ്ങളായി ഓടകള്‍ ശുദ്ധികരിക്കാത്തതുമൂലം കക്കൂസ് മാലിന്യവും മണ്ണും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ പോകാതെ റോഡില്‍ നിറയുന്നത് പതിവാണ്.
വേനല്‍കാലത്ത് പോലും ഓടകളില്‍ മാലിന്യം നിറഞ്ഞതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി വ്യാപാകമാണ്. ഇതിനു പരിഹാരം കാണുതിനും മഴക്കാല പൂര്‍വരോഗങ്ങള്‍ തടയുതിനുമാണ് ഓടകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
നഗരസഭ നേരിട്ട് നടത്താതെ സ്വകാര്യ കരാറുകാരെയാണ് ഓട ശുദ്ധീകരണത്തിനു നിയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളിലാണ് ഓട ശുദ്ധീകരണം നടന്നുവരുന്നത്.
ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത ശേഷം മാലിന്യങ്ങള്‍ കോരി ലോറികളില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഓട ശുദ്ധീകരിച്ചശേഷം തിരിച്ചിടുന്ന സ്ലാബുകള്‍ ക്രമമായി നിരത്താത്തതുമൂലം  സ്ലാബിനിടയില്‍ വിടവുകളുണ്ടാകുന്നു. സ്ലാബുകള്‍ ഇളക്കുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിപോവുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം വ്യാപാരികള്‍ക്ക് കച്ചവടം നടത്തുതിനും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്തവസ്ഥയുമാണ്. ഫുട്പാത്തിന്റെ ദുരിതസ്ഥിതി നഗരസഭ അധികാരികളേയും വിവിധ കൗണ്‍സിലര്‍മാരേയും അറിയിച്ചാല്‍ പരിഹാരം കാണാന്‍ തയ്യാറല്ല. ഓട ശുചീകരണം നഗരസഭയുടെ നിയന്ത്രണത്തിലല്ല എന്ന  മറുപടിയാണ് ലഭിക്കുന്നത്.  
ഇതോടെ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. സ്ലാബുകള്‍ നീക്കംചെയ്യുമ്പോള്‍ തിരിച്ച് ക്രമമായി സ്ഥാപിക്കണമെന്നും പൊളിഞ്ഞുപോയ കോണ്‍ക്രീറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  14 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  14 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  14 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  14 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  14 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  14 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  14 days ago