ലോ അക്കാദമി: സിപിഎമ്മിനെതിരെ ടി പത്മനാഭന്‍
കോഴിക്കോട്: ലോ അക്കാദമിയില്‍ നടക്കുന്നത് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള തറവാടു വാഴ്ചയാണെന്ന് ടി.പത്മനാഭന്‍. ലോ അക്കാദമയില്‍ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന്റെ നടപടി ഇത് വരെ സ്വീകരിച്ചിട്ടില്ല.
ഡല്‍ഹിയിലും ഹൈദരാബാദിലും ആന്ധ്രയിലും നടക്കുന്ന ദലിത് വിദ്യാര്‍ഥികളുടെ പ്രശ്‌നം കൊട്ടിഘോഷിക്കുന്നത് പോലെ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു. കാഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എം.എ ബേബിയുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരൂര്‍ക്കടയില്‍ നടക്കുന്നതെന്താണ്. അവിടെ എത്രയെത്ര രോഹിതുമാരാണ് വരാന്‍ പോവുന്നത്. അവരെക്കുറിച്ച് നാം സംസാരിക്കാത്തത് വേദനാജനകമല്ലേ. അവരിതുവരെ മരിക്കാത്തതാണോ പ്രശ്‌നം. മരിച്ചാല്‍ മാത്രമേ അവരെ ശ്രദ്ധിക്കുകയുള്ളൂവെന്ന ചിന്താഗതി മാറണം. തുഞ്ചന്‍ പറമ്പിലുമുണ്ടല്ലോ ഒരു ട്രസ്റ്റ്. അവിടെ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയാണ്. ടി.പത്മനാഭന്‍ തുറന്നടിച്ചു.
ലോ അക്കാദമിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോപണങ്ങളെ കുറിച്ച് പരിശോധിച്ച് വരികയാണെന്നും എം.എ ബേബി പറഞ്ഞു. കമ്യൂണിസത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍ക്കെതിരേയും നദീറിനെതിരേ യു.എ.പി.എ ചുമത്തപ്പെട്ടത് അപലപനീയമാണെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു. കമ്യൂണിസം ഹിംസക്ക് എതിരാണ്, അക്രമം മാക്‌സിയന്‍ കാഴ്ചപ്പാടില്‍ നിന്നുള്ള വ്യതിചലനമാണ്. അറും കൊലക്ക് മറുപടി മറുകൊലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."