മര്‍ദ്ദനമേറ്റ ദളിത് കുടുംബത്തെ സഹായിച്ചവര്‍ക്കെതിരെ അപവാദ പോസ്റ്റര്‍
കളമശേരി: എച്ച്.എം.ടി കോളനിയില്‍ സി.പി.എമ്മിന്റെ ഗുണ്ടാ ആക്രമണത്തിന് ഇരയായ ദളിത് കുടുംബത്തിന് സഹായം നല്കിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ അപവാദ പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നതായി പരാതി. പോസ്റ്റര്‍ പതിച്ചതിനെതിരെ കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കെ.പി.എം.എസിന്റെ പേരിലാണ് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കളമശേരി നിയോജക മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ടി.എ.അബ്ദുള്‍ സലാം,റഫീക്ക് തെക്കന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍.സി.പി.എം പ്രവര്‍ത്തകരാണ് ദളിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. ഒമ്പത് പ്രതികളില്‍ ആറ് പേരെ റിമാന്റ് ചെയ്തിരുന്നു. മൂന്ന് പേര് ഇപ്പോഴും ഒളിവിലാണ്. മുന്‍പ് സി.പി.എം പ്രവര്ത്തകന് ആയിരുന്ന കെ.പി.എം.എസ് ശാഖാ സെക്രട്ടറിയായ ബിനുവിനും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്.
സംഭവത്തിന് ശേഷം ദളിത് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞതോടെ സി.പി.എമ്മിന്റെ വ്യാജ പ്രചരണം പൊളിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് സി.പി.എമ്മിനെതിരെ നടത്തിയ പ്രകടനത്തില്‍ സി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."