കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണം പുനരാരംഭിക്കണം: കോതമംഗലം പൗരസമിതി
കോതമംഗലം:പാതി വഴിയില്‍ ഉപേക്ഷിച്ച കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഡിപ്പോയുടെ വികസനത്തിനായി സ്വകാര്യ വ്യക്തിയില്‍ നിന്നും ലഭിച്ച ഒരേക്കര്‍ സ്ഥലം കാട്കയറി നശിക്കുകയാണ്. മാലിന്യങ്ങള്‍ കൂമ്പാരം കൂടിയിരിക്കുന്ന പ്രദേശം ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
1984 ല്‍ സ്വകാര്യ വ്യക്തി ഡിപ്പോ നവീകരണത്തിനായി ഒരേക്കര്‍ സ്ഥലം സൗജന്യമായി വിട്ട് കൊടുത്തതാണ്. മണ്ണെടുത്ത് വിറ്റ ശേഷം നവീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.കിഴക്കന്‍മേഖലയിലെ ആദിവാസികളും മലയോരവാസികളും ടൂറിസ്റ്റുകളുമുള്‍പ്പടെ നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഈ ബസ് സ്റ്റാന്‍ഡ് .ഈ വിപുലമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി വിശാല ബസ് പാര്‍ക്കിഗും യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമൊരുക്കണമെന്നും കോതമംഗലം പൗരസമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സമിതി പ്രസിഡന്റ് ജോണി മാറാച്ചേരി അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി ഭാനുമതി രാജു യോഗം ഉദ്ഘാടനം ചെയ്തു.എം.എ.കുര്യാക്കോസ്, മാത്യൂസ് നിരവത്ത്, കുര്യാക്കോസ് മാത്യൂസ്, ജോണി താന്നി വീട്ടില്‍, ബാബു ത്യക്കാരിയൂര്‍, ബീജു താമരച്ചാലില്‍, എം.മുത്ത് കുഞ്ഞ്, എ.റ്റി ലൈജു, റോസമ്മ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."