HOME
DETAILS
MAL
അരിവില വര്‍ധനവിനെതിരെ അടുപ്പ് കൂട്ടി പട്ടിണി സമരം
backup
February 03 2017 | 06:02 AM
കൊച്ചി:അമിതമായ അരിവില വര്‍ധനവിനും റേഷന്പ്രതിസന്ധിയ്ക്കുമെതിരെ കേരള കോണ്‍ഗ്രസ് ( ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10.30 ന് കണയന്നൂര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ അടുപ്പ് കൂട്ടി പട്ടിണി സമരം സംഘടിപ്പിക്കും. ജോസ് ജംങ്്ഷനില് നിന്നാരംഭിക്കുന്ന മാര്‍ച്ച് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന അടുപ്പ് കൂട്ടി സമരം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, സംഘാടക സമിതി ചെയര്മാന് സാബു ചേരാനെല്ലൂര്‍, കണ്‍വീനര്‍ എന്‍.കെ. സബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."