HOME
DETAILS

ലക്ഷ്മി നായര്‍ക്ക് പിന്തുണയുമായി സമസ്ത നായര്‍ സമാജം

  
backup
February 03 2017 | 19:02 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4

 

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എന്‍.എസ്.എസ് നേതൃത്വം കൈവിട്ടപ്പോള്‍ ലക്ഷ്മി നായര്‍ക്ക് പിന്തുണയുമായി സമസ്ത നായര്‍ സമാജം. ലോ അക്കാദമിയില്‍ നടക്കുന്നത് ജാതി കളിയാണെന്ന ആരോപണവുമായാണ് സമാജം രംഗത്തെത്തിയത്. ലക്ഷ്മി നായരുടെ പേരിന്റെ അവസാനം നായര്‍ ഉള്ളതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും. ജാതി പേര് വിളിച്ച് അപമാനിച്ചു എന്ന പേരില്‍ ലക്ഷ്മിനായര്‍ക്കെതിരേ കുട്ടികളെ ഉപയോഗിച്ച് കേസ് കൊടുത്തതിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. വിദ്യാര്‍ഥികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാത്തതിനാലാണ് ലോ അക്കാദമിയില്‍ സമരം ഉണ്ടായതെന്നും സമാജം ജനറല്‍ സെക്രട്ടറി ചെങ്കല്‍ ശ്രീകുമാര്‍ ആരോപിച്ചു.
പുതുതായി ആരംഭിച്ച രണ്ട് ലോ കോളജുകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായര്‍ നടത്തുന്ന ലോ കോളജിനെ തകര്‍ക്കണം. അതിനുള്ള സഹായമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രസിഡന്റ് മണക്കാട് സുരേന്ദ്രന്‍ പങ്കെടുത്തു. സമരം രൂക്ഷമായതോടെ അടുത്തിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പെരുന്നയില്‍ എത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ട് സഹായം തേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago