വെളിയങ്കോട് മുളമുക്കിലെ താല്‍ക്കാലിക മരപ്പാലം പുതുക്കി പണിതില്ല
വെളിയങ്കോട്: മുളമുക്കിലെ താല്‍ക്കാലിക മരപ്പാലത്തിലൂടെയുള്ള യാത്ര ഇപ്പോഴും അപകടഭീതിയോടെ. തകര്‍ന്ന പാലം പുതുക്കി പണിയാന്‍ പഞ്ചായത്ത് നടപടി വൈകുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. വെളിയങ്കോട് അങ്ങാടി നിവാസികളും മുളമുക്കിലുള്ളവര്ക്കും വലിയ ആശ്വാസമാണ് കനോലി കനാലിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക മരപ്പാലം. എന്നാല്‍ പാലം അപകടാവസ്ഥയിലായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് ഇതുവരെയും അറ്റുകുറ്റ പണികള്‍ വൈകിച്ചിരിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
ഫണ്ടില്ലാത്തതിനാല്‍ സന്നദ്ധസംഘടനകളെയും മറ്റും സഹായത്തോടെ പാലം പുതുക്കി പണിയുമെന്നായിരുന്നു വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും തകര്‍ന്ന പാലത്തിന്റെ അറ്റുകുറ്റപ്പണി നടത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
ഇതിനാല്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ചാണ് പ്രദേശവാസികള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നത്. അതേ സമയം ആനപ്പടിയിലെ മരപ്പാലവും പൂര്‍ണമായും തകര്‍ച്ചയിലെത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."